ക്ലൗഡ് ജുവലുമായി ഇന്‍ഡക്‌സ്; വില 5,999 രൂപ

പുതിയ 4ജി സ്മാര്‍ട്ട്‌ഫോണായ ക്ലൗഡ് ജുവലുമായി ഇന്‍ഡക്‌സ്. 5,999 രൂപയാണ് വില. തിങ്കളാഴ്ച മുതല്‍ ക്ലൗഡ് ജുവല്‍ സ്‌നാപ്ഡീലില്‍ ലഭ്യമായി തുടങ്ങി. 4ജി ഡിവൈസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ക്ലൗഡ് ജുവലിന്റെ വരവ്.

ഡ്യുവല്‍ സിം സേവനമുള്ള ക്ലൗഡ് ജുവല്‍ ആന്‍ഡ്രോയ്ഡ്5.1 ലോലിപോപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. 720 x 1280 പിക്‌സല്‍ റെസലൂഷനുള്ള 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ പ്രദാനം ചെയ്യുന്ന ഫോണിന് കരുത്തേകുന്നത് 1 ജിഗാഹെഡ്‌സ് ക്വാഡ് കോര്‍ മീഡിയടെക് എസ്ഒസിയും 2ജിബി റാമുമാണ്. 294 പിപിഐയാണ് പിക്‌സല്‍ ഡെന്‍സിറ്റി. പുറകുവശത്ത് 8 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറയും,മുന്‍വശത്ത് 2 മെഗാപിക്‌സല്‍ ക്യാമറയുമാണുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ദീര്‍ഘിപ്പിക്കാവുന്ന 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജാണ് ഫോണിനുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

3ജി, വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി, ജിപിഎസ്/എജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക് എന്നീ പതിവ് സേവനങ്ങളും ലഭ്യമാണ്. ഇന്ത്യന്‍ എല്‍ടിഇ ബാന്‍ഡുമായി യോജിച്ചു പോകുന്ന 4ജി കണക്ടിവിറ്റിയും സ്മാര്‍ട്‌ഫോണ്‍ പ്രദാനം ചെയ്യുന്നു. എന്നാല്‍ ഒരു സമയം ഒരു സിമ്മില്‍ മാത്രമേ 4ജി സേവനം ലഭ്യമാക്കാന്‍ സാധിക്കൂ. 2500 മെഗാഹെഡ്‌സ് ഊര്‍ജം നല്‍കുന്ന ബാറ്ററിയാണുള്ളത്.

Top