മുസ്ലിമായാൽ പലിശരഹിതവായ്പ്പകൾ ! ക്രിസ്ത്യാനിക്കും ഹിന്ദുവിനുമില്ല !വിവേചനപരമായി പലിശ രഹിത ഭവനവായ്പകൾ അനുവദിച്ച സർക്കാർ തീരുമാനം പിൻവലിക്കണം : കത്തോലിക്ക കോൺഗ്രസ്‌.

കൊച്ചി : സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ മുഖേന മദ്രസ അധ്യാപകർക്ക് മാത്രമായി 5 ലക്ഷം രൂപയുടെ പലിശരഹിത ഭവനവായ്പ പദ്ധതി അനുവദിച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ തീരുമാനം മതവിവേചനവും ഭരണഘടനാ വിരുദ്ധവുമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 01/02/2025 ലെ വിവേചനപരമായ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും, ക്രിസ്ത്യൻ ന്യൂനപക്ഷമുൾപ്പടെ ഇതര വിജ്ഞാപിത മതന്യൂനപക്ഷങ്ങളിലെ മതാധ്യാപകരെയും പലിശ രഹിത ഭവനവായ്പ പദ്ധതിയിൽ ഉൾപെടുത്തി പുതിയ ഉത്തരവിറക്കണമെന്നുമാണ് കത്തോലിക്ക കോൺഗ്രസ്സിൻ്റെ നിലപാട്.സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ മുഖേന, മദ്രസ അധ്യാപക ക്ഷേമനിധിയിൽ അംഗത്വമുള്ളവർക്കായി നൽകുന്ന ഭവനവായ്പ 2.5 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തിയിരിക്കുന്നു എന്ന രീതിയിലാണ് സർക്കാർ ഉത്തരവ്. എന്നാൽ KSMDFC യുടെ വെബ്സൈറ്റിലുള്ള വിശദ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഇത് പലിശ രഹിതവായ്പയാണെന്നു വ്യക്തമാണ്.മുസ്ലിമേതര ന്യൂനപക്ഷങ്ങളെക്കൂടി ഗുണഭോക്താക്കളായി പരിഗണിക്കുന്ന മറ്റൊരു ഭവന വായ്പാ പദ്ധതിക്ക് കൂടിയ നിരക്കിൽ പലിശ ഈടാക്കുന്നുമുണ്ട്.ഇത് വിവേചനപരവും ന്യൂനപക്ഷ തത്വങ്ങളുടെ പച്ചയായ ലംഘനവുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദ്രസ അധ്യാപകർക്കു മാത്രമായി പലിശ രഹിത ലോൺ നൽകാൻ ഉദ്ദേശിക്കുന്നെങ്കിൽ അത് പൂർണമായും മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡാണ് നടപ്പിലാക്കേണ്ടത്. അതിനു പകരം ന്യൂനപക്ഷങ്ങളുടെ പൊതുവായ സംവിധാനങ്ങളിലേക്ക് അതിന്റെ ബാധ്യത അടിച്ചേല്പിക്കുന്നതും ഫണ്ട് വകമാറ്റുന്ന നടപടിയും യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ല.

എല്ലാ ന്യൂനപക്ഷവിഭാഗങ്ങളും ഗുണഭോക്താക്കളായ വിവിധ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളുടെ വിഹിതം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നേർപകുതിയായി വെട്ടിക്കുറച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്,പ്രത്യേക വിഭാഗക്കാർക്ക് മാത്രമുള്ള ഒരു പദ്ധതിയുടെ ഫണ്ട് നേരേ ഇരട്ടിയാക്കുന്ന വിരോധാഭാസമാണ് കാണുന്നത്.ഇത്തരം അനീതിപരമായ നടപടികളിൽ നിന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പും കോർപ്പറേഷനും പിന്മാറണം. സർക്കാർ പലിശ രഹിത വായ്പ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെങ്കിൽ,അതിൽ ക്രിസ്ത്യൻ ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷ മതാധ്യാപകരെയും പരിഗണിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

Top