പിവി അന്‍വറിനെതിരെ അന്വേഷണം നടത്തുമെന്ന് തൊഴില്‍ മന്ത്രി

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണം അന്വേഷിക്കുമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. നിയമം ലംഘിച്ചെന്ന തരത്തില്‍ പരാതി ലഭിച്ചിട്ടില്ല, എന്നാല്‍, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമെന്ന് ടിപി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിവി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പിവി നാചുറല്‍ പാര്‍ക്ക്, മഞ്ചേരിയിലെ സില്‍സില പാര്‍ക്ക് എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ക്കുള്ള പ്രൊവിഡന്റ് ഫണ്ട്, ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. രണ്ട് പാര്‍ക്കുകളും ഇഎസ്‌ഐ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇഎസ്‌ഐ മേഖലാ ഓഫീസില്‍ നിന്നാണ് രണ്ടു സ്ഥാപനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ ശേഖരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ഒരു പാര്‍ക്കില്‍ നൂറു കണക്കിന് ജീവനക്കാരുണ്ടെന്നായിരുന്നു അന്‍വറിന്റെ അവകാശവാദം. അങ്ങനെയെങ്കില്‍ സ്ഥാപനം ഇഎസ്‌ഐയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പത്തോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികള്‍ ഇഎസ്‌ഐ ആനുകൂല്യവും 20 ജോലിക്കാരുണ്ടെങ്കില്‍ പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യവും ഉറപ്പാക്കണമെന്നാണ് നിലവിലെ നിയമം.

Top