അന്വേഷണം ദിലീപിന്റെ അടുത്ത സുഹൃത്തിലേക്കും,മാഡത്തെക്കുറിച്ച്‌ വ്യക്തമായ സൂചന !പ്രമുഖ നടിയുടെ തമ്മനത്തെ വില്ലയിലേക്കും.നടിയെ ആക്രമിച്ച കേസ് ഊര്‍ജിതമാക്കി പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താര സംഘടനയായ ‘അമ്മ ഇരട്ടത്താപ്പ് കാട്ടി എന്ന് ആക്ഷേപം നിലനിൽക്കെ അന്വേഷണം നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എറണാകുളം തമ്മനത്തെ വില്ല കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മലയാള സിനിമയിലെ പ്രമുഖ നടി ഈ വില്ലയിലാണ് താമസിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.അതേസമയം, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴിയില്‍ പറഞ്ഞ മാഡം എന്നു വിളിക്കുന്ന സ്ത്രീയെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയാണ്. മാഡത്തെക്കുറിച്ച്‌ വ്യക്തമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന.

സുനിയെ കീഴടങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ സുഹൃത്തുക്കള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് സരിതാ നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം താന്‍ ദിലീപിനോട് പറഞ്ഞിരുന്നു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ദിലീപ് തന്നോട് പറഞ്ഞതായും ഫെനി വെളിപ്പെടുത്തി. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് സുനിയുടെ സുഹൃത്തുക്കള്‍ തന്നെ കാണാന്‍ വന്നതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. മനോജ് രാജേഷ് എന്നീ രണ്ടു സുഹൃത്തുക്കളാണ് സുനിയ്ക്ക് കീഴടങ്ങാന്‍ സഹായം ചെയ്യണം എന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചത്. മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ അവസരമൊരുക്കാമെന്ന് താന്‍ അവരെ അറിയിച്ചു. മാഡത്തിനോട് ചോദിച്ച ശേഷം തീരുമാനം അറിയിക്കാം എന്ന് അവര്‍ പറഞ്ഞതായും ഫെനി പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫെനിയെയും പൊലീസ് ചോദ്യം ചെയ്യും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഫെനിയുടെ വെളിപ്പെടുത്തലുകള്‍.ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് വിവരങ്ങളുണ്ട്. മാത്രമല്ല, ദിലീപിന്റെയും ഇരയായ നടിയുടെയും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദിലീപിന്റെ സ്ഥലം ഇടപാടുകളുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിലും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു എന്നും പത്രം എന്ന ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നുsuni1

അതേസമയം കൊച്ചിയിൽ നടി . ആക്രമിക്കപ്പെട്ടതിനു മുമ്പുള്ള ദിവസം ഒന്നാം പ്രതി സുനില്‍ കുമാറിന്, നടന്‍ ദിലീപിന്റെ രണ്ടാമത്തെ ഭാര്യ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര ശാലയില്‍നിന്നും രണ്ടു ലക്ഷം രൂപ നല്‍കിയെന്നതിനു പൊലീസിന് തെളിവ് ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്നലെ ലക്ഷ്യയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കൂടുതല്‍ തെളിവുകള്‍ പിടിച്ചെടുത്തായും സൂചനയുണ്ട്. പണം വാങ്ങാനായി വന്ന ദിവസം ഒരു തവണ വന്നു മടങ്ങിയ സുനില്‍ കുമാര്‍ വീണ്ടും എത്തിയാണ് ലക്ഷ്യയില്‍ നിന്നും പണം കൈപ്പറ്റിയത്.അറസ്റ്റിലായി ജയിലിൽ കഴിയുന്ന പൾസർ സുനിയുടെ സുഹൃത്തുക്കൾ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനോട് പറഞ്ഞ ‘മാഡ’ത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുക. സോളാർ കേസിലെ പ്രതി സരിതാ എസ്. നായർക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഫെനി. കേസിൽ ഫെനിയെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നും സൂചന.
അക്കൗണ്ട്സ് രേഖകള്‍ പരിശോധിച്ചതുപ്രകാരം ഇതേ ദിവസം സ്ഥാപനത്തില്‍നിന്നും രണ്ടു ലക്ഷം രൂപയുടെ കൈമാറ്റം നടന്നതായും പൊലീസിന് തെളിവ് ലഭിച്ചു. ഈ സംഭവങ്ങള്‍ പതിഞ്ഞ സിസി ടിവി കാമറയിലെ ദൃശ്യങ്ങള്‍ നടി ആക്രമിക്കപ്പെട്ടതിനു ശേഷം നീക്കം ചെയ്യപ്പെട്ടതായും സെര്‍വര്‍ പരിശോധിച്ചതില്‍ നിന്നും പൊലീസിന് ബോധ്യപ്പെട്ടു. ഇത് നീക്കംചെയ്തയാളെ കണ്ടെത്തി പൊലീസ് മൊഴിയെടുത്തു. സംഭവം നടന്ന മൂന്നു ദിവസത്തെ ദൃശ്യങ്ങളാണ് ഡിലീറ്റ് ചെയ്യപ്പെട്ടത് .നടൻ ദിലീപിനെ കേസുമായി ബന്ധപ്പട്ട് പോലീസ് കഴിഞ്ഞദിവസം 13 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇനിയും ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. താരസംഘടനയായ അമ്മയുടെ വാർഷിക യോഗത്തിൽ ദിലീപിനെ ഭൂരിഭാഗം താരങ്ങളും പിന്തുണച്ചിരുന്നു. ഇതിൽ വനിതാ താരങ്ങളുടെ സംഘടന അതൃപ്തിയും അറിയിച്ചു. ദിലീപിനെ പിന്തുണച്ച് സംസാരിച്ച ഇടത് ജനപ്രതിനിധികളായ ഇന്നസെന്റിനെതിരെയും മുകേഷിനെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇടത് പാർട്ടികൾ പോലും ഇവരുടെ നിലപാടിനെതിരെ രംഗത്തെത്തി.

 

Top