ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 170 റണ്‍സ് വിജയലക്ഷ്യം

പുണെ: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 170 റണ്‍സ് വിജയലക്ഷ്യം. 47 പന്തില്‍ 75 റണ്‍സ് അടിച്ചെടുത്ത റൈനയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ചെന്നൈ കൂറ്റന്‍ സകോര്‍ പടുത്തുയര്‍ത്തിയത്. 20 ഒാവറില്‍ 5 വികറ്റ് നഷ്ടത്തിലാണ് ചെന്നൈ ഈ റണ്‍സ് നേടിയത് .തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങി ജയം മാത്രം മുന്നില്‍ കണ്ടിറങ്ങിയ മുംബൈയ്ക്ക് മുന്നില്‍ 170 റണ്‍സ് വിജയ ലക്ഷ്യം കുറിച്ച് ചെന്നെ കരുത്ത് കാട്ടി. ടോസ് നേടിയ മുംബൈ ചെന്നെയിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

 കഴിഞ്ഞ മത്സരത്തിലെ അതേടീം ചെന്നൈ നിലനിര്‍ത്തിയപ്പോള്‍ മുംബൈ നിരയില്‍ രണ്ടു മാറ്റങ്ങളുണ്ട്. പൊള്ളാര്‍ഡിന് പകരം ഡുംമിനിയും ഫിസിന് പകരം കട്ടിങ്ങും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.SA-i-KAT_23411
ആറു മത്സരങ്ങളില്‍ അഞ്ചും ജയിച്ച് മികച്ച ഫോമിലുള്ള ചെന്നൈ നിലവില്‍ പോയന്റ് പട്ടികയില്‍ ഒന്നാമതാണ്. എന്നാല്‍ ആറില്‍ അഞ്ചും തോറ്റ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഏറ്റവും പിന്നിലാണ് സ്ഥാനം. ഇന്നും തോറ്റാല്‍ മുംബൈയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയേല്‍ക്കും. ലീഗില്‍ നേരത്തെ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ഒരു വിക്കറ്റിന് ചെന്നൈയ്ക്കായിരുന്നു വിജയം. ഈ തോല്‍വിക്ക് പകരം വീട്ടാനും ലക്ഷ്യമിട്ടാണ് മുംബൈ ഇറങ്ങുന്നത്.
പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലായ മുംബൈയ്ക്ക് ജയം കുറച്ചൊന്നും ചിന്തിക്കാനില്ല.
Top