കുവൈത്ത് സിറ്റി:ഇറാഖ്- ഇറാന്‍ അതിര്‍ത്തിയില്‍ അതി ശക്തമായ ഭൂചനം. പ്രാദേശിക സമയം ഞായറാഴ്ച രാത്രിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്റ്റർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇറാഖ് അതിർത്തിയോട് ചേർന്ന ഖെർമാൻഷാഹ് പ്രവിശ്യയിലെ സർപോൾ-ഇ സെഹാബ് ആണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എഴുപതോളം പേർക്ക് പരുക്കേറ്റതായി സൂചനയുണ്ട്. സംഭവസ്ഥലത്തേക്ക് ദുരന്തനിവാരണ സേനയുടെ ആറ് യുണിറ്റുകളെ അയച്ചിട്ടുണ്ട്. ആള്‍താമസം കുറഞ്ഞ മേഖലയില്‍ ആണ് ഭൂചനം രൂക്ഷമായി അനുഭവപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തായാലും കുവൈത്തിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി. ഇവിടേയും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിനിട്ടുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. 2017 ലും ഈ മേഖലയില്‍ അതി ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. അന്ന് നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോഴുണ്ടായ ഭൂചലനത്തിന്റെ തീവ്രത 6.4 ആണെന്നാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട് പ്രകാരം തീവ്രത 6.3 ആയിരുന്നു.കഴിഞ്ഞ വർഷം ഈ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 600ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ഇറാനിലെ ഭൂചലനത്തിനു പിന്നാലെ കുവൈറ്റ്, ഇറാഖ് എന്നിവടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഇവിടുത്തെ ജനങ്ങൾ പരിഭ്രാന്തരായി കെട്ടിടങ്ങൾക്ക് പുറത്തിങ്ങി.ഭൂചലനം അനുഭവപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.