ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു.ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രണം സ്ഥിരീകരിച്ചു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു.

ഇറാന്‍-ഇസ്രായേല്‍ പോര് യുദ്ധത്തിലേക്ക് വഴിമാറിയതോടെ ജിസിസി രാജ്യങ്ങളുടെ വിമാന സര്‍വീസ് താളംതെറ്റുമെന്ന് ആശങ്ക. യുഎഇയില്‍ നിന്ന് പറന്നുപൊങ്ങിയ വിമാനങ്ങല്‍ തിരിച്ചിറക്കി. പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും തങ്ങളുടെ വ്യോമപാതകള്‍ അടച്ചിട്ടുണ്ട്. മാത്രമല്ല, സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്താവളങ്ങളും ഇവര്‍ അടച്ചുപൂട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമണത്തിൽ ഒരു പത്ത് വയസുകാരന് പരിക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ആക്രമണ സാധ്യത കണത്തിലെടുത്ത് ഇസ്രായേലിലെ എല്ലാ സ്‌കൂളുകളും അടച്ചു. രാജ്യമെങ്ങും യുദ്ധ ഭീതിയാണ് നിലനില്‍ക്കുന്നത്. ജോർദാനും ഇറാഖും ലബനോനും വ്യോമ മേഖല അടച്ചു. ഇസ്രായേല്‍ വ്യേമമേഖലയും വിമാനത്താവളവും അടച്ചു. അതേസമയം, സ്ഥിതി വിലയിരുത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.

ഏപ്രില്‍ ഒന്നിന് ഇസ്രായേല്‍ സൈന്യം സിറിയയിലെ ഇറാന്റെ എംബസി ആക്രമിച്ച് മുതിര്‍ന്ന ഇറാന്‍ സൈനിക കമാന്റര്‍മാരെ കൊലപ്പെടുത്തിയിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് ഇറാന്‍ സൈന്യം ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രായേലില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല എന്നാണ് വിവരം.

അതേസമയം, ആക്രമണമുണ്ടായ പിന്നാലെ ഇസ്രായേല്‍ അടിയന്തര കാബിനറ്റ് യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ചുമതലപ്പെടുത്തി. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡുമായി സംസാരിച്ചു. യുദ്ധം വ്യാപിക്കുന്നത് തടയാന്‍ അമേരിക്ക പശ്ചിമേഷ്യയിലെ സഖ്യകക്ഷികളുമായി സംസാരിച്ചു. ഇറാനുമായി യുദ്ധത്തിന് താല്‍പ്പര്യമില്ലെന്നും എന്നാല്‍ ഇസ്രായേലിനെ പിന്തുണയ്ക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇസ്രായേല്‍ ഇനിയെന്ത് നടപടി സ്വീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മാറുക. ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാകും. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെല്ലാം വ്യോമപാത അടച്ചു. ഇതാണ് യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസ് താളംതെറ്റാന്‍ കാരണം. അമ്മാനിലേക്കും ടെല്‍ അവീവിലേക്കും പുറപ്പെട്ട ഫ്‌ളൈ ദുബായിയുടെ രണ്ട് വിമാനങ്ങള്‍ ദുബായില്‍ തിരിച്ചിറക്കി. യൂറോപ്പിലേക്കും നോര്‍ത്ത് അമേരിക്കയിലേക്കുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു.

ഈ വിമാനങ്ങള്‍ സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലൂടെയാകും പറക്കുക. വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് ഇത്തിഹാദ് അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി വരികയാണെന്നും കമ്പനി വ്യക്തമാക്കി. ഇറാഖ്, ജോര്‍ദാന്‍, ലബ്‌നാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ വ്യോമപാത അടച്ചിരിക്കുകയാണ്. ഈ രാജ്യങ്ങളുടെ ആകാശത്ത് കൂടെ വിമാന സര്‍വീസ് സാധ്യമല്ല. ഇസ്രായേലിന്റെ പ്രതികരണം കൂടി അറിഞ്ഞ ശേഷമാകും വിമാന കമ്പനികള്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക.

Top