ഇറാനെതിരെ ഇസ്രയേലിനെ സഹായിക്കരുത് ,ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്.യുദ്ധമുണ്ടായാല്‍ അമേരിക്കക്കും തിരിച്ചടി !ഇറാന് ആണവസഹായം നൽകിയത് റഷ്യയെന്ന് സൂചന.

ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിൽ സഹായിക്കരുതെന്ന് അമേരിക്കയോട് അടുപ്പമുള്ള ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ഖത്തര്‍ എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കാണ് ഇത്തരമൊരു മുന്നറിയിപ്പ് ഇറാന്‍ നല്‍കിയിരിക്കുന്നത്. 180 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിന് നേരെ ഇറാന്‍ തൊടുത്തുവിട്ട സാഹചര്യത്തില്‍ കടുത്ത പ്രതികാര നടപടിയുണ്ടാകുമെന്ന ഇസ്രയേല്‍ ഭീഷണിക്കുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് രഹസ്യ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇത്തരം ഒരു മുന്നറിയിപ്പ് ഇറാന്‍’ നല്‍കിയിരിക്കുന്നത്. അമേരിക്കയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ വാള്‍ സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്.

ഇറാന്റെ ആണവ കേന്ദ്രങ്ങളിലും എണ്ണയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലും വിനാശകരമായ പ്രതികാര നടപടി ഉണ്ടാകുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇസ്രയേലിനെ ഭൂപടത്തില്‍ നിന്നുതന്നെ ഇല്ലാതാക്കുമെന്നതാണ് ഇറാന്റെ നിലപാട്. ലോകരാജ്യങ്ങളെ ഞെട്ടിച്ച് ആണവ പരീക്ഷണവും ഇതിനകം തന്നെ ഇറാന്‍ നടത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുദ്ധമുണ്ടായാല്‍ അത് ഇറാനെയും ഇസ്രയേലിനെയും മാത്രമല്ല അമേരിക്കയെയും സാരമായി ബാധിക്കും. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഊര്‍ജ്ജ സമ്പന്നമായ പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷയും അപകടത്തിലാക്കും. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ വിലയിരുത്തല്‍ അനുസരിച്ച് ഈ മേഖലയിലെ അമേരിക്കന്‍ സൈനിക ഇന്‍സ്റ്റാലേഷനുകളുടെയും സേനകളുടെയും നിലനില്‍പ്പുതന്നെ അത്തരം ഒരു സാഹചര്യം അപകടത്തിലാക്കിയേക്കും.

തങ്ങളുടെ സൈനിക ഇന്‍ഫ്രാസ്ട്രക്ചറോ വ്യോമമേഖലയോ ഇറാനെതിരായ ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടതില്ലെന്ന് വിവിധ അറബ് രാജ്യങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യം അമേരിക്കന്‍ സൈനികര്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഒന്നിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രതിനിധികളോട് വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യ, ഖത്തര്‍, യുഎഇ രാജ്യങ്ങള്‍ ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് അമേരിക്കയോട് പറഞ്ഞതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത സ്ഥിരീകരിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചില പ്രാദേശിക പങ്കാളികള്‍ അവരുടെ ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. നിലവില്‍ ഇറാന്‍ സൈന്യം സ്വയം പ്രതിരോധിക്കാന്‍ മാത്രമല്ല ഇസ്രയേല്‍ നടത്തുന്ന ഏതെങ്കിലും ആക്രമണത്തിനെതിരെ തിരിച്ചടിക്കാനും പൂര്‍ണ്ണമായും തയ്യാറായാണ് നില്‍ക്കുന്നതെന്നാണ് പ്രമുഖ റഷ്യന്‍ മാധ്യമമായ റഷ്യ ടുഡേയും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ അഞ്ചിന് ഇറാനിലെ സെമ്‌നാന്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഇറാന്‍ നടത്തിയ ആണവ പരീക്ഷണം മൂലമാണെന്നാണ് വിവിധ രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ഭൂചലനം പ്രഭവകേന്ദ്രത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ പോലും അനുഭവപ്പെട്ടിട്ടുണ്ട്. ഈ പ്രകമ്പനം ഇറാനിയന്‍ മരുഭൂമിയെ പിടിച്ചുകുലുക്കിയത് മുതല്‍ യഥാര്‍ത്ഥത്തില്‍ ഇതൊരു ഭൂഗര്‍ഭ ആണവപരീക്ഷണമായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നത്.ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ തീരുമാനിച്ചതിന് തെളിവില്ലെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ ഡയറക്ടര്‍ വില്യം ബേണ്‍സ് വ്യക്തമാക്കിയെങ്കിലും അമേരിക്കയുടെ ആശങ്ക വളരെ വലുതാണ്.

ഇതേക്കുറിച്ച് ഇപ്പോള്‍ ഞങ്ങള്‍ക്കറിയില്ല’ എന്നു മാത്രമാണ് ഇറാന്റെ ആണവ പരീക്ഷണ വാര്‍ത്തകളോട് അമേരിക്കന്‍ സഖ്യകക്ഷികള്‍ പ്രതികരിച്ചിരിക്കുന്നത്. ഇറാന്‍ ‘ആണവ പരീക്ഷണം’ നടത്തി എന്നു തന്നെയാണ് ഇവരെല്ലാം കരുതുന്നത്. ഇറാന്‍ ഇതിനകം തന്നെ ഇസ്രയേലുമായി ശരിക്കും ഒരു യുദ്ധത്തില്‍ തന്നെയാണ് ഏര്‍പ്പെട്ടിരിക്കുന്നത്. പലസ്തീനില്‍ പിടഞ്ഞുവീണ 45,000 ത്തോളം വരുന്ന മനുഷ്യരുടെ വിലാപമാണ് ഇറാന്റെ യഥാര്‍ത്ഥ ഇന്ധനം. ആ കണ്ണീര്‍ ഇറാന്റെ ഓരോ സൈനികനെയും വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പലസ്തീന്‍ ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കരുത്ത് പകരാനാണ് യഥാര്‍ത്ഥത്തില്‍… ഹമാസിനെയും ഹിസ്ബുള്ളയെയും മുന്‍നിര്‍ത്തി ഇറാന്‍ പോരാട്ടം കടുപ്പിച്ചിരുന്നത്.

അതൊടുവില്‍ ഇസ്രയേല്‍ സേന ഗാസയിലും ലെബനനിലും അതിക്രമിച്ച് കയറുന്നതിലാണ് ഇപ്പോള്‍ കലാശിച്ചിരിക്കുന്നത്. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയും ഇസ്രയേല്‍ സേന വധിച്ചു കഴിഞ്ഞു. അവരുടെ അടുത്ത ടാര്‍ഗറ്റ് തീര്‍ച്ചയായും ഇറാനാണ്. അത് നന്നായി അറിയുന്നത് കൊണ്ടാണ് ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ആക്രമണമെങ്കില്‍ ഇനി ഇസ്രയേല്‍ തിരിച്ചടിച്ചാല്‍ ആ ആക്രമണം ഏത് ദിശയിലും വേണമെങ്കില്‍ ചെന്ന് പതിക്കാം. അത് ഏറ്റവും നന്നായി ഇപ്പോള്‍ അറിയാവുന്നതും ഇസ്രയേലിന് തന്നെയാണ്.

ഇസ്രയേലിന്റെ അഭിമാനമായ അയണ്‍ ഡോമിനെ തകര്‍ത്താണ് നിരവധി മിസൈലുകള്‍ ഇസ്രയേലില്‍ പതിച്ചിരിക്കുന്നത്. പാശ്ചാത്യ മാധ്യമങ്ങളിലൂടെ എല്ലാം തടഞ്ഞെന്ന വീരവാദം ഇസ്രയേല്‍ മുഴക്കിയെങ്കിലും പുറത്തുവന്ന ദൃശ്യങ്ങള്‍ എന്തായാലും ആ വാദത്തിന്റെ മുനയൊടിക്കുന്നതാണ്. ഇസ്രയേലിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ പതിക്കുന്ന ദൃശ്യങ്ങളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇറാന്‍ ആണവായുധം പ്രയോഗിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതവും വളരെ ഗുരുതരമായിരിക്കും. ഇറാന്റെ കൈയില്‍ ആണവായുധം ഉണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ അമേരിക്കയ്ക്ക് മാത്രമല്ല ഇസ്രയേലിനും മറിച്ചൊരു അഭിപ്രായം ഉണ്ടാകുകയില്ല.

അത് ഇസ്രയേലിനെതിരെ പ്രയോഗിക്കാനും ഇറാന് മടികാണുകയില്ല. അതായത്, പകയുടെ രീതിവച്ച് നോക്കുമ്പോള്‍ ഇസ്രയേല്‍ – ഇറാനെതിരെ ആണവായുധം പ്രയോഗിക്കുന്നതിന് മുന്‍പു തന്നെ ഇറാന്‍ അത് പ്രയോഗിച്ചിരിക്കും എന്നുതന്നെ കരുതേണ്ടി വരും. ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ രഹസ്യ ഓപ്പറേഷനിലൂടെ കൊന്നൊടുക്കിയ ഇസ്രയേലിന് ഇപ്പോള്‍ വിനയായിരിക്കുന്നത് റഷ്യ, ഇറാന് നല്‍കുന്ന സഹായവും പിന്തുണയുമാണ്. ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍ റഷ്യന്‍ ശാസ്ത്രജ്ഞരുടെ സഹായവും ഉണ്ടെന്നാണ് അമേരിക്ക സംശയിക്കുന്നത്. അവിടെയാണ് അവരുടെ കണക്കുകൂട്ടലുകളും പിഴച്ചിരിക്കുന്നത്.

ഇപ്പോള്‍ ഇസ്രയേലിനോട് ഇറാനെ ആക്രമിക്കരുതെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതും കാല് പിടിക്കുന്നതും അമേരിക്കയാണ്. കാരണം നഷ്ടപ്പെടാന്‍ ഏറെയുള്ളതും അവര്‍ക്കാണ്. ലോകത്തെ ഏറ്റവും വലിയ ആണവ ശക്തിയായ റഷ്യയുടെ സഹായത്തോടെ തയ്യാറാക്കപ്പെടുന്ന ആണവായുധത്തിന്റെ ‘പവര്‍’ എന്തായിരിക്കുമെന്നത് ഹിരോഷിമയിലും നാഗസാക്കിയിലും ആണവ ബോംബിട്ട ചരിത്രമുള്ള അമേരിക്കയ്ക്ക് നന്നായി അറിയാം. ലോകത്തിന്റെ വിവിധ കോണുകളില്‍ തീയിട്ട് മുതലെടുപ്പ് നടത്തുന്ന അമേരിക്കന്‍ ചേരിക്ക്, വലിയൊരു പ്രഹരം റഷ്യയും… ശരിക്കും ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. ‘ആണവായുധങ്ങളെ ഒരു പ്രതിരോധകവചമാക്കി മാത്രം മാറ്റുക, മറ്റു മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുക’ എന്ന സ്ട്രാറ്റര്‍ജിയാകും ഇറാന്‍ സ്വീകരിക്കുക എന്നാണ് റഷ്യ കരുതുന്നത്. ഭൂമിയുടെ ആയുസ്സിനും അതു തന്നെയാകും നല്ലത്.

Top