ട്രംപിനെ കൊല്ലാന്‍ 3 മില്യണ്‍ ക്വട്ടേഷന്‍, പ്രോക്‌സി വാര്‍ നീക്കവുമായി ഇറാൻ.

തെഹറാന്‍:സുലൈമാനി വധത്തില്‍ അമേരിക്കയ്‌ക്കെതിരെ വമ്പന്‍ ആക്രമണങ്ങള്‍ക്ക് ഇറാന്‍ ഒരുങ്ങുന്നതായി സൂചന . ട്രംപിനെ വധിക്കാന്‍ ക്വട്ടേഷനും ഇറാന്‍ നല്‍കിയിട്ടുണ്ട്. സുലൈമാനിയുടെ ജന്‍മനാട്ടില്‍ നിന്നാണ് ക്വട്ടേഷന്‍. അതേസമയം ആണവക്കരാറില്‍ നിന്ന് പിന്‍മാറുകയാണെന്ന് അവസാനമായി ഇറാന്‍ വിദേശകാര്യ മന്ത്രി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇനിയും ആക്രമണങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അമേരിക്ക പ്രതീക്ഷിക്കുന്ന രീതിയിലുള്ള ആക്രമണമായിരിക്കില്ലെന്നും ആയിരിക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ഖുദ്‌സ് വിഭാഗത്തിന്റെ പുതിയ തലവന്‍ ഇസ്മായില്‍ ഖാനി പ്രതികാരത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇറാന്‍ പല മാര്‍ഗങ്ങളിലൂടെ അമേരിക്കയ്‌ക്കെതിരെ പോരിനൊരുങ്ങുന്നത്. സൈബര്‍ ആക്രമണം അടക്കം ഉണ്ടാവുമെന്ന സൂചനകളും ശക്തമാണ്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

ഇറാന്റെ ഭാഗികമായ ന്യൂസ് ഏജന്‍സിയായ ഐഎസ്എന്‍എയാണ് ട്രംപിന്റെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സുലൈമാനിയുടെ ജന്മനഗരമായ കെര്‍മനില്‍ നിന്നുള്ള രാഷ്ട്രീയ നേതാവാണ് ഈ പ്രഖ്യാപനം നടത്തിയത് മൂന്ന് മില്യണ്‍ ഡോളറാണ് പാരിതോഷികം. അതേസമയം മതപണ്ഡിതന്‍മാരാണോ ട്രംപിനെ വധിക്കാന്‍ ഉത്തരവിട്ടതെന്ന കാര്യം ന്യൂസ് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. അതേസമയം മറ്റൊരു ഇറാനിയന്‍ പ്രതിനിധി ആണവായുധം വികസിപ്പിച്ചെടുത്ത് യുഎസ്സിന് ഭീഷണി ഉയര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറാനിയന്‍ ഹാക്കര്‍മാര്‍ അടുത്ത കാലത്തായി യുഎസ്സ് പ്രതിരോധ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നുണ്ട്. അത്തരമൊരു നീക്കമാണ് അടുത്തതായി ഇറാന്‍ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ കമ്പനികളിലും ആക്രമണം ഉണ്ടായേക്കും. 2011നും 2013നും ഇടയില്‍ ഇറാന്‍ അമേരിക്കന്‍ ബാങ്കുകളെ ലക്ഷ്യമിട്ടിരുന്നു. ജെപി മോര്‍ഗന്‍ ചേസ്, ബാങ്ക് ഓഫ് അമേരിക്ക, ക്യാപിറ്റല്‍ വണ്‍ എന്നീ ബാങ്കുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. വമ്പന്‍ ധനനഷ്ടമാണ് അന്ന് അമേരിക്കയ്ക്കുണ്ടായത്. 2018ലെ സൈബര്‍ ആക്രമണത്തില്‍ അറ്റ്‌ലാന്റ നഗരം നിശ്ചലമായിരുന്നു.

പശ്ചിമേഷ്യയില്‍ ഇറാന്‍ പ്രോക്‌സി വാറിന് ഒരുങ്ങുന്നുവെന്നാണ് സൂചന. ഹിസ്ബുള്ള അടക്കമുള്ള ഗ്രൂപ്പുകളിലേക്കുള്ള ധനസഹായവും വര്‍ധിപ്പിച്ചേക്കും. കഴിഞ്ഞ ദിവസം ഉണ്ടായ ഹൂത്തികളുടെ ആക്രമണം ഇതിന്റെ തുടക്കമാണ്. നേരത്തെ ഇറാനിയന്‍ റെവലൂഷണറി ഇസ്രയേല്‍ നഗരം ഹൈഫയും ദുബായിലും ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരേസമയം അറബ് രാഷ്ട്രങ്ങളും ഇസ്രയേലും ആക്രമണത്തെ നേരിടാനാവുമോ എന്ന ഭയത്തിലാണ്.

സൗദിക്കെതിരെ പ്രോക്‌സി വാറിന് ഇറാന്‍ സജ്ജമായിരുന്നു. എന്നാല്‍ പോരാട്ടത്തിനില്ലെന്ന നിലപാടിലാണ് സൗദി. നേരത്തെ സൗദിക്കെതിരെയുള്ള ഡ്രോണ്‍ ആക്രമണത്തില്‍ വലിയ നഷ്ടം അവര്‍ക്കുണ്ടായിരുന്നു. അതേസമയം സൗദി യെമനിലെ സൈനിക നടപടികളും കുറച്ചിരിക്കുകയാണ്. വിമതരായ ഹൂത്തികള്‍ക്ക് യെമനിലെ ഭരണത്തില്‍ വലിയ റോളുണ്ടാവുമെന്നും സൗദിക്ക് പ്രഖ്യാപിക്കേണ്ടി വന്നു. അതേസമയം വികസന പാതയിലുള്ള നേട്ടം സ്വപ്‌നം കാണുന്ന സൗദിക്ക് ഇറാനെ പിണക്കുന്നത് നഷ്ടം മാത്രമാണ് വരുത്തുക.

ഇറാന്‍ ആണവക്കരാറില്‍ നിന്ന് പിന്‍മാറുമെന്ന് വിദേശ കാര്യ മന്ത്രി ജവാദ് സരീഫ് പറഞ്ഞു. അതേസമയം പിന്‍മാറുന്നതിന് ചില നടപടികള്‍ ഇറാന്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനോടുള്ള മനോഭാവം മോശമായ രീതിയില്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ തുടരുകയാണെങ്കില്‍, അവര്‍ ഇറാനെതിരെ യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ സമീപിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ആണവക്കരാറില്‍ നിന്ന് പിന്‍വാങ്ങുമെന്ന് സരീഫ് പറഞ്ഞു.

Top