ഇറാൻ സൈനിക മേധാവിയേ ഇസ്രായേൽ വധിച്ചു.സയ്യിദ് റാസി മൂസവിയെ ബോംബിട്ട് കൊന്നു .ഇറാന് ഇരട്ട പ്രഹരം.പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിക്കാന്‍ സാധ്യത. അപ്രതീക്ഷ നീക്കത്തില്‍ ഞെട്ടി ഭരണകൂടം

ഡമാസ്കസ് : ഇറാൻ സൈനിക മേധാവിയെ ഇസ്രായേൽ ബോംബിട്ട് കൊന്നു.ഇസ്രായേൽ ഒളിയുദ്ധത്തിൽ ഇറാനും പശ്ചിമേഷ്യക്കും കനത്ത പ്രഹരം . പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിക്കാന്‍ സാധ്യത. ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം ഒരു ഭാഗത്ത് നടക്കവെ കൂടുതല്‍ രാജ്യങ്ങളില്‍ സ്‌ഫോടനങ്ങള്‍. ഇസ്രായേലിനും അമേരിക്കക്കുമെതിരെ ശക്തമായ ഒരുക്കം നടത്തവെയാണ് ഇറാന് കനത്ത പ്രഹരമേറ്റിരിക്കുന്നത്. ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്റര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ പലയിടത്തും യുഎസ് സൈന്യത്തിന് നേരെ ആക്രമണമുണ്ടായി.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഷിയാ സംഘങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ നിര്‍ദേശം നല്‍കിയതോടെ ഇറാഖിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരേ സമയം അമേരിക്കന്‍ മിസൈല്‍ പതിച്ചു. ഖാസിം സുലൈമാനിക്ക് ശേഷം ഇറാന് നഷ്ടപ്പെടുന്ന പ്രധാന കമാന്ററാണ് സയ്യിദ് റാസി മൂസവി. ഇറാന്‍, ഇറാഖ്, സിറിയ, ലബ്‌നാന്‍ തുടങ്ങി രാജ്യങ്ങളില്‍ ഷിയാ സംഘങ്ങളുടെ ഏകോപന ചുമതല ഇദ്ദേഹത്തിനായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിറിയയുടെ തലസ്ഥാനമായ ദമസ്‌കസിനോട് ചേര്‍ന്ന പ്രദേശത്ത് വച്ചാണ് ഇറാന്‍ സൈനിക കമാന്ററായ മൂസവി തിങ്കളാഴ്ച രാത്രി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ മുതിര്‍ന്ന ഉപദേഷ്ടാവാണ് ഇദ്ദേഹം. ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ തന്നെയാണ് മൂവസിയുടെ മരണ വിവരം പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ഇറാഖില്‍ അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായി.

പശ്ചിമേഷ്യയില്‍ ഷിയാ സായുധ സംഘങ്ങളെ ഏകോപിപ്പിക്കുന്ന ചുമതലയായിരുന്നുവത്രെ മൂസവിക്ക്. സൈനബിയ്യ ജില്ലയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാന്‍ അറിയിച്ചു. ശക്തമായ തിരിച്ചടി ഇസ്രായേലിന് നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി പ്രതികരിച്ചതായി ടെഹ്‌റാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1980കള്‍ മുതല്‍ സിറിയയിലും ലബ്‌നാനിലും പ്രവര്‍ത്തിക്കുന്ന ഇറാന്‍ കമാന്ററാണ് മൂസവി എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹത്തെ വധിക്കാന്‍ പലതവണ ഇസ്രായേല്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. 2020ല്‍ ഇറാഖിലെ ബഗ്ദാദില്‍ വച്ച് ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഇറാന് നഷ്ടമാകുന്ന മുതിര്‍ന്ന കമാന്ററാണ് മൂസവി.

മൂസവിയുടെ കൊലപാത വിവരം പുറത്തുവന്നതോടെ ഇറാഖില്‍ പലയിടങ്ങളിലും അമേരിക്കന്‍ സൈന്യത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. മൂന്ന് അമേരിക്കന്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശക്തമായ തിരിച്ചടി നല്‍കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കി. ഖതാഇബ് ഹിസ്ബുല്ല എന്ന ഷിയാ സംഘമാണ് അമേരിക്കന്‍ സൈനികരെ ആക്രമിച്ചത്. ഇവരുടെ നിരവധി പ്രവര്‍ത്തകരെ വധിച്ചുവെന്ന് യുഎസ് സൈന്യം അവകാശപ്പെട്ടു.

പലസ്തീനിലും ലബ്‌നാനിലും ഒരേ സമയം ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് സിറിയയില്‍ ആക്രമണം നടത്തിയത്. ഇറാഖിലേക്കും ഇപ്പോള്‍ ആക്രമണം വ്യാപിച്ചിരിക്കുന്നു. ഇതോടെ പശ്ചിമേഷ്യ കൂടുതല്‍ അശാന്തമാകുകയാണ്. ഇസ്രായേലിനെ സാമ്പത്തിക ഞെരുക്കത്തിലാക്കാന്‍ കടല്‍ ചരക്കുപാതകള്‍ ഇറാന്‍ തടയാന്‍ തുടങ്ങിയതോടെയാണ് മൂസവിയെ വധിക്കാന്‍ ഇസ്രായേല്‍ വീണ്ടും പദ്ധതിയൊരുക്കിയതും ലക്ഷ്യം കണ്ടതും.

Top