അമേരിക്കന്‍ സൈനിക താളവത്തിലെ മിസൈല്‍ ആക്രമണം..80 അമേരിക്കന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാന്‍.ഇന്ത്യന്‍ പൗരന്മാര്‍ക്ക് പശ്ചിമേഷ്യയിലേക്ക് യാത്രാവിലക്ക്.

ടെഹ്‌റാന്‍ :ഇറാൻ തിരിച്ചടി തുടങ്ങി എന്ന് റിപ്പോർട്ട് . ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍. 15 മിസൈലുകള്‍ പ്രയോഗിച്ചു. ഒരെണ്ണം പോലും അമേരിക്കയ്ക്ക് തകര്‍ക്കാനായില്ല എന്നുമാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ ആക്രമണത്തില്‍ ആരും മരണപ്പെട്ടിട്ടില്ല എന്നാണ് അമേരിക്ക പ്രതികരിച്ചിരിക്കുന്നത്. ആക്രമണം നടന്ന സമയായത്ത് സൈനികര്‍ ബങ്കറുകളിലായിരുന്നു എന്നും അമേരിക്ക പറയുന്നുണ്ട്.ഇന്ന് പുലര്‍ച്ചെ ഇറാഖിലെ ഐന്‍ അല്‍ അസദിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക കേന്ദ്രത്തിലും സഖ്യകക്ഷികളുടെ ഇര്‍ബിലിലെ സൈനീക കേന്ദ്രത്തിലും ആയിരുന്നു ഇറാന്‍ ആക്രമണം നടത്തിയത്. 80 പേരോളം കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറാഖിലെ സ്ഥിതിഗതികള്‍ വഷളായതോടെ ഇന്ത്യ സ്വന്തം പൗരന്മാര്‍ക്ക് ഇറാഖിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വിദേശമന്ത്രാലയം ഇറാഖിലേക്കും ഇറാനിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 75,000 ഇന്ത്യാക്കാര്‍ ഇറാഖിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇറാന്‍ ഇറാഖ് വ്യോമപാതകള്‍ ഒഴിവാക്കാന്‍ വിമാനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇറാഖിലുള്ള ഇന്ത്യാക്കാരോട് മറ്റിടത്തേക്ക് മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ അമേരിക്ക സ്വന്തം പൗരന്മാരോട് ഗള്‍ഫ് യാത്രകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം അമേരിക്ക വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയ ഇറാന്‍ ഉന്നത സൈന്യാധിപന്‍ സൊലൈമാനിയുടെ മരണത്തിനുള്ള പ്രതികാരം എന്നാണ് ഇറാന്‍ ആക്രമണത്തെ ന്യായീകരിച്ചിരിക്കുന്നത്. 30 ബാലിസ്റ്റിക് മിസൈല്‍ തൊടുന്നതായിട്ടാണ് ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. സൊലൈമാനിയുടെ അന്ത്യചടങ്ങ് നടത്തി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ഇറാന്റെ ആക്രമണവും. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായി തുടങ്ങിയിട്ടേയുള്ളൂ. ആക്രമണം ഇറാനും അമേരിക്കയും നേരത്തേ സ്ഥിരീകരിച്ചിരുന്നു എങ്കിലും ആളപായം സംബന്ധിച്ച വിവരങ്ങള്‍ പ്രാഥമികമായി പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ ഇല്ലായിരുന്നു.

ആക്രമണവിവരം സ്ഥിരീകരിച്ച് ട്രംപും ട്വീറ്റ് ചെയ്തു. എന്നാല്‍ ഒരാള്‍ പോലും മരിച്ചില്ലെന്നാണ് അമേരിക്ക പറഞ്ഞത്. ആക്രമണ സമയത്ത് സൈനികര്‍ ബങ്കറിനുള്ളില്‍ ആയിരുന്നെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്. മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ അമേരിക്കന്‍ പ്രതികരണം വന്നാലേ ഇക്കാര്യം സ്ഥിരീകരിക്കാകുകയുള്ളൂ. ഇറാന്റെ സൈനിക തലവന്‍ ജനറല്‍ ക്വാസീം സൊലൈമാനിയെ കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ സൈന്യം മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയത്. ഇതിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ഭരണാധികാരി ഖൊമേനി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

President Trump twitted- All is well! Missiles launched from Iran at two military bases located in Iraq. Assessment of casualties & damages taking place now. So far, so good! We have the most powerful and well equipped military anywhere in the world, by far! I will be making a statement tomorrow morning.

Top