ആക്രമിക്കാൻ ഇറാന്റെ സഹായം ലഭിച്ചു; ഹമാസിന്റെ വെളിപ്പെടുത്തല്‍

ജറുസലം: ഇസ്രയേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രണത്തിന് ഇറാന്റെ സഹായം ലഭിച്ചെന്ന വെളിപ്പെടുത്തലുമായി പലസ്തീനിലെ സായുധ പ്രസ്ഥാനമായ ഹമാസ് രംഗത്ത്. ഇറാന്‍ നല്‍കിയ സഹായത്തെക്കുറിച്ച് ഹമാസ് വക്താവ് ഗാസി ഹമദ് ആണ് ബിബിസിയോടു വെളിപ്പെടുത്തിയത്. ടെഹ്റാനില്‍നിന്ന് സഹായം ലഭിച്ചെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തിന് ഇറാന്‍ പ്രതിനിധി ഹമാസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ആക്രമണത്തിനു പിന്നാലെ ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തില്‍ ഹമാസിന് ഇറാന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായാണ് ഇറാന്‍ പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top