ഹമാസ് തന്നെ നന്നായി പരിപാലിക്കുന്നു; ചികിത്സ നല്‍കുന്നു; ബന്ദിയാക്കപ്പെട്ട ഇസ്രയേലി വനിതയുടെ വെളിപ്പെടുത്തല്‍

ഹമാസ് തന്നെ നന്നായി പരിപാലിക്കുന്നുവെന്ന് ബന്ദിയാക്കപ്പെട്ട ഇസ്രയേലി വനിത. ഹമാസ് പങ്കുവെച്ച വീഡിയോയിലാണ് 21 കാരിയായ മിയ സ്‌കീം എന്ന വനിതയുടെ വെളിപ്പെടുത്തല്‍. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിന്‍ അല്‍-ഖസ്സാം ബ്രിഗേഡ്‌സ് ആണ് വീഡിയോ പുറത്തുവിട്ടത്.

‘അവര്‍ എന്നെ നന്നായി പരിപാലിക്കുന്നുണ്ട്…ചികിത്സ നല്‍കുന്നുണ്ട്. മരുന്നുകള്‍ നല്‍കുന്നു. എല്ലാം ഓക്കെയാണ്. എത്രയും വേഗം എന്റെ മാതാപിതാക്കളുടെ അടുത്തേക്ക് വിടാനും വേഗം വീട്ടിലേക്ക് പോകാനും അനുവദിക്കണമെന്ന് മാത്രമേ ഞാന്‍ ആവശ്യപ്പെടൂ. ദയവായി ഞങ്ങളെ എത്രയും വേഗം ഇവിടെ നിന്നും രക്ഷിക്കുക’, വീഡിയോയില്‍ മിയ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top