ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരസംഘടന; ഭീഷണി വീഡിയോ സന്ദേശത്തിലൂടെ

ന്യൂഡല്‍ഹി: ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരസംഘടനയുടെ ഭീഷണി. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി.

തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹമാസ് മാതൃകയിലുള്ള ആക്രമണം ഉണ്ടാകുമെന്നാണ് ഗുര്‍പത്വന്ത് സിങ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചാബില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്നും, ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര സിഖ് രാഷ്ട്രം സ്ഥാപിക്കണമെന്നും പന്നൂന്‍ ആവര്‍ത്തിച്ചു.

Top