യുഎസ് സൈനികർ തമ്പടിച്ച ഇറാഖി വ്യോമതാവളത്തിന് നേരെ റോക്കറ്റ് ആക്രമണം.ഇറാന്റെ മിന്നലാക്രമണവും യുഎസ് ചോര്‍ത്തി, 2 മണിക്കൂര്‍ മുമ്പേ സൈനികരെ മാറ്റി, എല്ലാവരും സുരക്ഷിതര്‍!

ബാഗ്ദാദ്: ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. യുഎസ് സൈനികർ തമ്പടിച്ചിരിക്കുന്ന ബാഗ്ദാദിലെ വടക്കുഭാഗത്തുള്ള വ്യോമതാവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാൽ ഖാസിം സുലൈമാനി വധത്തില്‍ ഇറാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അമേരിക്ക. പ്രതീക്ഷിച്ച രീതിയില്‍ ഇറാന് തിരിച്ചടിക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ സൈന്യത്തിന്റെ ഓരോ നീക്കങ്ങളും യുഎസ് അറിയുന്നുണ്ടെന്നാണ് സൂചന. നേരത്തെ സുലൈമാനിയെ വധിക്കാന്‍ ചാരന്‍മാരുടെ സഹായത്തോടെയാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെയാണ് ഇറാന്റെ ഓരോ നീക്കങ്ങളും യുഎസ് അറിയുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

അതേസമയം പുതിയ ഉപരോധങ്ങള്‍ക്ക് യുഎസ് തയ്യാറെടുക്കുന്നതും, യുദ്ധത്തിന് ആഹ്വാനമില്ലാത്തതും ഇറാന്റെ ഭാഗത്ത് നിന്ന് ഒരു നാശനഷ്ടവും യുഎസ്സിന് ഇല്ലാത്തത് കൊണ്ടാണ്. എന്നാല്‍ യുഎസ്സിന്റെ വാദങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ഇറാന്റെ ഭാഗത്തുള്ളവരും പ്രതികരിക്കുന്നത്. ഇറാഖിലെ ദേശീയ സുരക്ഷാ മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുഎസിനെ ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ ചാരന്‍മാര്‍ സഹായിച്ചെന്നാണ് അറിയുന്നത്.ആക്രമണത്തിൽ നാല് ഇറാഖി വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

കത്യുഷ തരത്തിലുള്ള 8 റോക്കറ്റുകൾ അൽ ബലദ് വ്യോമതാവളത്തിൽ വന്ന് പതിക്കുകയും രണ്ട് ഇറാഖി ഉദ്യോഗസ്ഥർക്കും രണ്ട് വൈമാനികർക്കും പരുക്കേറ്റതായി ഇറാഖ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു ഇറാഖിലെ എഫ്-16 വിമാനങ്ങളുടെ പ്രധാന എയർ ബേസാണ് അൽ ബലദ്. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് ബലാദ് വ്യോമതാവളം സ്ഥിതി ചെയ്യുന്നത്.

യുഎസ് വ്യോമസേനയുടെ ഒരു ചെറിയ സംഘത്തെയായിരുന്നു ഇവിടെ നിയോഗിച്ചിരുന്നത്. എന്നാൽ അമേരിക്ക- ഇറാൻ ബന്ധം വഷളാവുകയും ഇറാൻ പ്രകോപനം തുടരുകയും ചെയ്ത സാഹചര്യത്തിൽ ഭൂരിഭാഗം സൈനികരും ഈ വ്യോമതാവളത്തിൽ നിന്നും മടങ്ങിയിരുന്നുവെന്നാണ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ അൽ ബലാദ് വ്യോമതാവളത്തിൽ 15 ൽ താഴെ യുഎസ് സൈനികർ മാത്രമെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാൻ റവല്യൂഷണറി ഗാർഡ് തലവൻ ഖ്വാസിം സുലൈമാനിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയതിന് പിന്നാലെ മേഖലയിലെ അന്തരീക്ഷം സംഘർഷഭരിതമാണ്.

യുഎസ് നടപടിക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാൻ മുന്നറിയിപ്പ്. സുലൈമാനി വധത്തിന് പിന്നാലെ ഇറാഖിലെ അൽ അസദ്, ഇർബിൽ സൈനിക താവളങ്ങൾക്ക് നേരെ നേരെയും യുഎസ്എംബസിയുടെ സമീപത്തും ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇർബിൽ, അൽ അസദ് സൈനികതാവളങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ 80 യുഎസ് സൈനികർ കൊല്ലപ്പെട്ടെന്നാണ് ഇറാൻ അവകാശപ്പെട്ടത്. എന്നാൽ അമേരിക്ക ഇത് നിഷേധിച്ചിരുന്നു. ഇതിനിടെ ഉക്രൈൻ വിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തവും ഇറാൻ ഏറ്റെടുത്തിട്ടുണ്ട്. 170 യാത്രക്കാരാണ് കൊല്ലപ്പെട്ടത്.

സുലൈമാനി വധത്തിന് ശേഷം ഇറാഖിലെ അമേരിക്കന്‍ സൈന്യം, ഇറാന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചിരുന്നു. ഇറാഖിലെ അല്‍ അസദ് എയര്‍ ബേസില്‍ ഇറാന്‍ ആക്രമണം നടത്തുമെന്ന് അമേരിക്കയ്ക്ക് ഉറപ്പായിരുന്നു. ഈ വിവരങ്ങള്‍ നേരത്തെ തന്നെ അമേരിക്കയ്ക്ക് ചോര്‍ന്ന് കിട്ടിയിരുന്നു. മിസൈലാക്രമണം നടക്കുന്നതിന് രണ്ടരമണിക്കൂര്‍ സൈനികര്‍ ഈ ക്യാമ്പ് വിട്ട് സുരക്ഷിത സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ ഇത് അറിയാതെ ക്യാമ്പുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തുകയായിരുന്നു.

Top