ഇരിക്കൂറില്‍ കെ.സി യഥാര്‍ഥ വിമതന്‍;വിജയം ഉറപ്പിച്ച് ബിനോയ് തോമസ് .ഹൈക്കമാന്‍ഡ് തള്ളിയ ജോസഫിനെ അംഗീകരിക്കാനാവാതെ പ്രവര്‍ത്തകര്‍ ;മത്സരം കെ.ടി.ജോസുമായി

കണ്ണൂര്‍: ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ.സി ജോസഫ് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് വിമതനെന്നു പ്രവര്‍ത്തകര്‍.കോണ്‍ഗ്രസ് വികാരം ഇല്ലാത്ത ഈ വിമതന്റെ പരാജയം ഉറപ്പിച്ച് ഇരിക്കൂറിലെ യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്ഗ്രസിന്റെ യുവ നേതാവും കര്‍ഷക കോണ്‍ഗ്രസ് ഇരിക്കൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ടും ജനശ്രീമിഷന്‍ കണ്ണൂര്‍ ജില്ലാ കോ.ഓര്‍ഡിനേറ്ററും ആയ ബിനോയ് തോമസിനൊപ്പം അണി നിരന്നു.

KC Joseph -prathikshedhamകെപിസിസിയുടെ ലിസ്റ്റില്‍ പേരില്ലാത്ത, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കാത്ത, കെപിസിസി പ്രസിഡന്റ് പോലും വെറുക്കപ്പെട്ടവനായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് അവസാന നിമിഷം വരെ പട്ടികയില്‍ നിന്നു പേരുവെട്ടിയ കെ.സി ജോസഫ് ഉമ്മന്‍ചാണ്ടി ഒരുക്കിയ തന്ത്രങ്ങളിലൂടെയാണ് അവസാന നിമിഷം സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടത്.ഹൈക്കമാണ്ടിനെ ഭീക്ഷണിപ്പെടുത്തി വാങ്ങിയ സീറ്റ് യഥര്‍ഥമല്ലെന്നും വിമതന്‍ കെ.സി ആണെന്നും ഇരിക്കൂറിലെ ഭുരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉറപ്പിച്ചു. ഇരിക്കൂറില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി അഡ്വ.ബിനോയ് തോമസ് ആണെന്ന വികാരം ഇരിക്കൂറുകാരില്‍ വളര്‍ന്നു. മണ്ഡലത്തില്‍ കൊട്ടിക്കലാശം കഴിഞ്ഞപ്പോള്‍ ചിത്രം വ്യക്തമായി ബിനോയ് തോമസ് വിജയിത്തിലേക്ക് .മണ്ഡലത്തിലെ കണക്കുകള്‍ അനുസരിച്ച് 1500 നു 4500 നും ഇടയിലുള്ള ഭുരിപക്ഷത്തില്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ഇടതുപക്ഷത്തെ കെ.ടി ജോസിനെ തോല്‍പ്പിക്കും എന്നു തന്നായാണ് വ്യക്തമാകുന്നത് . ഔദ്യോഗിക സ്ഥാനാര്‍ഥി കെ.സി. ഏറെ പിന്നാക്കം പോയതിലുള്ള അസഹിഷ്ണുത മൂലം കെ.സി ജോസഫ് ബിനോയ് തോമസിനെതിരേയും പ്രവര്‍ത്തകര്‍ക്ക് എതിരേയും ആക്രമണം അഴിച്ചു വിട്ടിരുന്നു.അതും കോണ്‍ഗ്രസുകാരെ ബിനോയിക്കൊപ്പം ഒരുമിപ്പിക്കുന്നതിന് ആക്കം കൂട്ടി.kc 1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഥാനാര്‍ഥി നിര്‍ണ്ണയ സമയത്ത് കെപിസിസി പ്രസിഡന്റെ വി.എം സുധീരന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും, കെസി ജോസഫിന്റെ സ്ഥാനാര്‍ഥിത്വം വെട്ടാന്‍ സാധിച്ചില്ല. ഹൈക്കമാന്‍ഡ് പോലും കെ.സി ജോസഫ് ഇനിയും ഇരിക്കൂറില്‍ മത്സരിച്ചാല്‍ വിജയിക്കില്ലെന്നു തിരിച്ചറിഞ്ഞു ശക്തമായ നടപടികള്‍ക്കും ഹൈക്കമാന്‍ഡ് തുനിഞ്ഞതായിരുന്നു. ഇവിടെ മ്റ്റു പല പേരുകളും ശ്ക്തമായി പരിഗണിച്ചു വരുന്നതിനിടെയണ് വി.എം സുധീരനെയും രാഹുല്‍ ഗാന്ധിയേയും വെട്ടി ഉമ്മന്‍ചാണ്ടി അവസാന നിമിഷം കെ.സി ജോസഫിനെ ഇരിക്കൂറിലെ സ്ഥാനാര്‍ഥിയായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.ആയതിനാല്‍ തന്നെ ഇരിക്കൂറില്‍ വിമതന്‍ കെ.സി ജോസഫ് തന്നെയെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത് .ആയതിനാല്‍ തന്നെ ഇവിടെ ജനങ്ങളുടെ സ്ഥാനാര്‍തിയായി മത്സരിക്കുന്ന ബിനോയ് തോമസിനൊപ്പമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ ഇരിക്കൂറിന്റെ മണ്ണില്‍ കെ.സി ജോസഫ് വിമത സ്ഥാനാര്‍ഥിയായി പരാജയത്തിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്.BINOY

കോട്ടയത്ത് സ്ഥിരതാമസം ആയിട്ടും ഇരിക്കൂരിന്റെ എംഎല്‍എ ആയി 35 വര്‍ഷം മന്ത്രി കെ സി ജോസഫ് വിജയിച്ചു വന്നത് കോണ്-ഗ്രസ് വികാരത്താല്‍ മാത്രമായിരുന്നു.എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി യുഡിഎഫ് കോട്ടയില്‍ കെ സി ജോസഫ് ദയനീയ പരാജയം നേടുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ തവണ 11,757 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ഇരിക്കൂരില്‍ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് കെ സി ജോസഫ് തോല്‍ക്കുമെന്നും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരിക്കൂരിന്റെ പ്രശ്‌നം മനസ്സിലാക്കാനുള്ള ഒരാള്‍ ആവണം സ്ഥാനാര്‍ത്ഥി എന്ന നിശ്ചദാര്‍ഢ്യത്തോടെ ഇരിക്കൂറുകാര്‍ രംഗത്തിറങ്ങിയതാണ് കെ സി നേരിട്ട വെല്ലുവിളി. ബിനോയ് രംഗത്ത് വന്നത് അല്‍പ്പം വൈകിയാണെങ്കിലും വളരെ സജീവമായി തന്നെ അവര്‍ തെരഞ്ഞെടുപ്പ് രംഗം കീഴടക്കുകയാണ്.binoy 2

കെ സി ജോസഫിനെ തോല്‍പ്പിക്കേണ്ടത് ഇരിക്കൂരിന്റെ രക്ഷക്ക് അത്യാവശ്യമാണ് എന്ന വികാരം വോട്ടര്‍മാരില്‍ വളരെ സജീവം ആണ്. പൂച്ചക്കാര് മണികെട്ടും എന്ന പേരില്‍ തുടങ്ങിയ ഫേസ്‌ബുക്ക് കൂട്ടായ്മയില്‍ മാത്രം 16,000 അടുത്ത് അംഗങ്ങള്‍ ആയത് പ്രവര്‍ത്തകര്‍ക്ക് ആവേശം ആയിരിക്കയാണ് .ഇവര്‍ ഓരോരുത്തരും 5 വോട്ട് വീതം സമാഹരിച്ചാല്‍ വിജയം ഉറപ്പിക്കാം എന്ന വ്യക്തമായ കാഴ്ച്ചപ്പാടോടെയുള്ള പ്രവര്‍ത്തനം വിജയത്തിലേക്ക് ബിനോയിയെ എത്തിച്ചിരിക്കയാണ്. വീടു വീടാനന്തരം കയറിയിറങ്ങി സ്വന്തം പ്രകടന പത്രിക നല്‍കുകയും കെസിയെ തോല്‍പ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയും ബിനോയ് തോമസിന് വേണ്ടിയുള്ള പ്രചാരണം മണ്ഡലത്തിലെ മുക്കിലും മൂലയിലും എത്തിക്കാനായി.ഇടതുവലതു പക്ഷ ഔദ്യോഗിക സ്ഥാനാര്‍ഥിയേക്കാളും ഒരു മടങ്ങു മുന്നില്‍ പ്രവര്‍ത്തനം കാഴ്ച്ചവെക്കാനും കഴിഞ്ഞു എന്നത് വിജയത്തില്‍ എത്തിക്കാനായി എന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഫ്‌ളെക്‌സുകളും മറ്റും കീറിക്കളഞ്ഞ് കെസിയുടെ അനുയായികള്‍ രംഗത്തുണ്ടെങ്കിലും വോട്ട് ചെയ്യാതെ വീട്ടില്‍ ഇരിക്കുമെന്ന് കരുതിയ കോണ്‍ഗ്രസ്സുകാരില്‍ പലരും ഇപ്പോള്‍ ബിനോയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയിരുന്നു.binoy

യുഡിഎഫ് കോട്ടായുടെ കരുത്തില്‍ മാത്രം വിശ്വാസമുള്ള കെ സി ജോസഫ് ആദ്യമൊക്കെ വിമത പ്രതിഷേധം അവഗണിച്ചിരുന്നെങ്കിലും പരാജയം മണത്ത കെ സി ജോസഫിനെ ആളുകള്‍ ബിനോയിക്ക് എതിരെ ആക്രമണം അഴിച്ചു വിട്ടത് കൂനിമ്മേല്‍ കുരു പോലെ വിനയാവുകയും ബിനോയിക്ക് കൂടുതല്‍ സ്വീകാര്യത കിട്ടുകയും ചെയ്തു.

ക്രൈസ്തവ -മുസ്ലിം വോട്ടുകളാണ് ഈ മണ്ഡലത്തില്‍ പരമ്പരാഗതമായി കെ സി ജോസഫിനെ തുണച്ചിരുന്നത്. പ്രചരണത്തിന് പോലും മണ്ഡലത്തിന് ഉള്ളില്‍ നിന്നും ആളുകള്‍ ഇറങ്ങാതെ വന്നതോടെ കോട്ടയത്തു നിന്നും ആളുകളെ ഇറക്കിയാണ് കെ സി ജോസഫിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനംമുന്നോട്ട് കൊണ്ടുപോയത്.കോടികള്‍ പണം ഒഴുക്കിയും അണികളെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, വോട്ടു ചോദിച്ചു ചെല്ലുന്ന പലയിടത്തും കുടിവെള്ളപ്രശ്‌നവും റോഡ് വിഷയവുമൊക്കെ ആളുകള്‍ ഉന്നയിക്കുന്നു.POSTER -BINOY
കഴിഞ്ഞ തവണ സിപിഐയുടെ സ്ഥാനാര്‍ത്ഥി ഹിന്ദു സമുദായത്തില്‍ നിന്നാണെങ്കില്‍ ഇത്തവണ ഒരു ക്രിസ്ത്യന്‍ പ്രതിനിധിയെയാണ് പാര്‍ട്ടി രംഗത്തിറക്കിയത്. കെ ടി ജോസാണ് ഇവിടെ സിപിഐ സ്ഥാനാര്‍ത്ഥി. അതുകൊണ്ട് തന്നെ പരമ്പരാഗതമായി കെ സി ജോസഫിനൊപ്പം നില്‍ക്കുന്ന ക്രിസ്ത്യന്‍ വോട്ടുകളില്‍ ഇത്തവണ വിള്ളലുണ്ടാകും. ബിനോയ തോമസിന്റെ പ്രചരണം കൂടിയാകുമ്പോള്‍ കെ സി ജോസഫ് തോല്‍വി രുചിക്കുക തന്നെ ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.അധികം രാഷ്ട്രീയം പറയാതെയാണ് ഇവിടെ ഇടതു സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണവും. ഇത്തവണ സിപിഐ(എം) പ്രവര്‍ത്തകരും ആവേശപൂര്‍വ്വം ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. വിമത നീക്കങ്ങളില്‍ തന്നെയാണ് ഇടതുപ്രതീക്ഷയും. ഇരിക്കൂറില്‍ ജയിച്ച് കോട്ടയത്തെ വീട്ടിലേക്കു മടങ്ങാറുള്ള എംഎല്‍എയെ ഇനി തിരിച്ചുവരാത്ത വിധത്തില്‍ പറഞ്ഞയ്ക്കണം എന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. മറുവശത്ത് കെ സിയാകട്ടെ വികസന നേട്ടങ്ങള്‍ പോലും എടുത്തുപറയാന്‍ സാധിക്കാത്ത വിധത്തില്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.

ഇരിക്കൂറിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ എന്ന പ്രകടന പത്രിക നോക്കി ഇരിക്കൂറിലെ ജനം കെ.സിയെ കളിയാക്കുകയായിരുന്നു.35 വര്‍ഷമായി ഈ മണ്ഡലത്തെ പിന്നോക്കാവസ്ഥയിലേക്ക് നയിച്ചതു തുറന്നു സമ്മതിച്ചില്ലേ എന്നാണ് ബിനോയ് തോമസും കൂട്ടരും ചോദിക്കുന്നത്.
ഇരിക്കൂറില്‍ ഇതുവരെ നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ ആദ്യത്തെ അഞ്ചുതവണ എല്‍ഡിഎഫിനായിരുന്നു വിജയം. 1977 മുതല്‍ ഒന്‍പതു തവണ യു.ഡി.എഫ്. വിജയിച്ചു. ഇതില്‍ ഏഴു തവണയും കെ.സി. ജോസഫായിരുന്നു വിജയി. ചങ്ങനാശേരിക്കാരനായ കെ.സി. ജോസഫ് 1982ലാണ് ആദ്യമായി ഇരിക്കൂറില്‍ മത്സരിക്കാനെത്തുന്നത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം യുഡിഎഫിന് അടിപതറിയപ്പോഴും ഇരിക്കൂറില്‍ 17,500 വോട്ടിന്റെ ലീഡ് നേടാന്‍ സാധിച്ചു. അടുത്തിടെ മണ്ഡലത്തില്‍ മുസ്ലിംലീഗ് നേതൃത്വവും കെ സി ജോസഫിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, ഇത് തനിക്ക് വിനയാകുമെന്ന് ബോധ്യമായതോടെ കെ സി തന്നെ ഇടപെട്ടാണ് പിണക്കങ്ങള്‍ തീര്‍ത്തത്.BINOY 10

ബിനോയ് തോമസിന്റെ ജനപിന്തുണ വര്‍ദ്ധിച്ചത് തന്നെയാണ് കെ സി ജോസഫിന്റെ കടുത്ത ഭീഷണി. കര്‍ഷക കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് എന്ന നിലയിലും ജനശ്രീ ജില്ലാ കോഓഡിനേറ്റര്‍ എന്ന നിലയിലും ബിനോയ് തോമസിന് പലയിടങ്ങളിലും പിന്തുണയുണ്ട്. ഫലത്തില്‍ മണ്ഡലത്തില്‍ ത്രികോണ മത്സരം നടക്കുന്നുവെന്ന പൊതുവികാരം ഇരിക്കൂറിലുണ്ട്.
ജോസഫിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിഷേധിച്ചു സ്ഥാനം രാജിവച്ച മണ്ഡലത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയും ബിനോയ്‌ക്കൊപ്പം തന്നെയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ സജീവ് ജോസഫിന് വേണ്ടി ആയിരുന്നു ഇരിക്കൂരിലെ ചെറുപ്പക്കാര്‍ ആദ്യം രംഗത്ത് ഇറങ്ങിയത്

അവസാന നിമിഷം വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കി ഉമ്മന്‍ ചാണ്ടി സജീവനെ പിന്‍വലിച്ചപ്പോള്‍ നിരാശരാകാതെ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ വിമത പ്രവര്‍ത്തനം സജീവമാക്കുകയാണ്. ആദ്യം ഷാജി കുര്യാക്കോസ് എന്നൊരു വിവരാവകാശ പ്രവര്‍ത്തകനെ ആയിരുന്നു സ്ഥാനാര്‍ത്ഥി ആയി നിശ്ചയിച്ചതെങ്കിലും പിന്നീട് കരുവഞ്ചാലിലെ യുവ കോണ്‍ഗ്രസ്സ് നേതാവായി ബിനോയ് തോമസിനെ തന്നെ രംഗത്ത് ഇറക്കാന്‍ കെ സി വിരുദ്ധര്‍ക്ക് കഴിഞ്ഞു.അതിപ്പോള്‍ വിജയത്തിലേക്ക് എത്തി നിര്‍ത്തിയിരിക്കയാണ്.

Top