കണക്കില്‍ പെടാത്ത പണം കൈവശം വച്ചതിന് ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ അറസ്റ്റില്‍

തൃശൂര്‍: കണക്കില്‍ പെടാത്ത പണം കൈവശം വച്ചതിന് ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ ഷിബുവിനെ തൃശൂര്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് 56000 രൂപയുമായി ഷിബുവിനെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിജിലന്‍സ് സംഘം പിടികൂടിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ കണക്കില്‍പെടാത്ത പണമെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ ഷിബുവിനെ കഴിഞ്ഞ ഡിസംബറിലാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 56000 രൂപയുമായി വിജിലന്‍സ് സംഘം പിടികൂടിയത്. ഡ്രൈവിങ് സ്‌കൂളുകളില്‍ നിന്നും അനധികൃതമായി പണം സമ്പാദിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഷിബുവിന്റെ പക്കല്‍ നിന്നും 56000 രൂപ കണ്ടെത്തിയത്. ഇത് ബാങ്കില്‍ നിന്നും പിന്‍വലിച്ച് കൈവശം വച്ചതെന്നായിരുന്നു അന്ന് ഷിബു നല്‍കിയ മൊഴി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിശോധയില്‍ അനധികൃത സമ്പാദ്യമെന്ന് ബോധ്യപ്പെട്ടതായി വിജിലന്‍സ് സംഘം അറിയിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്. തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി എ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഷിബുവിനെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡ്രൈവിങ് സ്‌കൂളുകളുടെ അക്കൗണ്ടില്‍ നിന്നും ഷിബുവിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായും വിജിലന്‍സ് സംഘം കണ്ടെത്തിയിട്ടുണ്ട്.

Top