സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാന്‍ പ്രണയത്തിലാണോ? സാറയുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. മുന്‍ കേന്ദ്രമന്ത്രി സുശീല്‍ ഷിന്‍ഡെയുടെ കൊച്ചു മകനോടൊപ്പമുള്ള സാറയുടെ ഫോട്ടോസാണ് പ്രത്യക്ഷപ്പെട്ടത്. ഫോട്ടോസ് അത്ര രസകരമൊന്നുമല്ല. കെട്ടിപിടിക്കുന്നതും, ചുംബിക്കുന്നതുമായ ഫോട്ടോസാണ് ഉള്ളത്.
അതുകൊണ്ടു തന്നെ ബോളിവുഡ് ലോകം ഇരുവരും പ്രണയത്തിലാണെന്ന് അടിച്ചിറക്കി കഴിഞ്ഞു. പോപ്പ് സംഗീത ലോകത്തെ സജീവസാന്നിദ്ധ്യമാണ് വീര്‍. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നാണ് സാറ പറയുന്നത്. സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ അമൃതാ സിംഗിന്റെ മൂത്ത മകളാണ് സാറ.
കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന സ്റ്റുഡന്റ് ഓഫ് ദി ഇയറിന്റെ രണ്ടാം ഭാഗത്തില്‍ സാറ അഭിനയിക്കുന്നുണ്ട്. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ആണ് നായകനായി എത്തുന്നത്. ശരീരഭാരം കുറച്ച് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് സാറ.