സ്വന്തം ലേഖകൻ
കാസർകോട്: തീവ്രവാദികളുടെ ഭാഗമാകാൻ പോയ 26 പേരിൽ രണ്ടാമത്തെ ഇന്ത്യൻ യുവാവും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാസർഗോഡ് സ്വദേശിയായ യഹിയ എന്ന ബസ്റ്റിനാണ് കൊല്ലപ്പെട്ടതായി ബന്ധുക്കൾക്കാണ് സന്ദേശം ലഭിച്ചത്. മുഹമ്മദ് അഷ്ഫാഖ് മജീദ് എന്നയാളാണ് വാട്ട്സ്ആപ് സന്ദേശം അയച്ചത്. അമേരിക്കൻ സൈന്യവുമായുള്ള യുദ്ധത്തിന്റെ മുൻനിരയിൽ പ്രവർത്തികവെ മരിച്ചതായി ബന്ധുക്കൾക്കാണ് സന്ദേശം ലഭിച്ചത്.
കാസർഗോഡ് പടന്ന സ്വദേശിയായ മുഹമ്മദ് മുർഷിദ് (25) കഴിഞ്ഞ മാസം കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. അന്ന് മുർഷിദിന്റെ പിതാവിന് ഇത് സംബന്ധിച്ച് ഐ എസ്സിൽ നിന്നുമാണെന്ന നിലയിൽ സന്ദേശം ലഭിച്ചിരുന്നു. ടെലഗ്രാം മെസഞ്ചർ വഴി വീട്ടുകാർക്ക് സന്ദേശം ലഭിച്ചത്. നേരത്തേയും അഷ്ഫാഖ് തന്നെയാണ് മരണവാർത്ത അറിയിച്ചത്.
കഴിഞ്ഞ ഫെബരുവരിയിൽ കാസർകോട് പടന്ന, കാവുന്തല സ്വദേശി ഹഫീസുദ്ദീൻ എന്ന 23കാരനും കൊല്ലപ്പെട്ടിരുന്നതായി സ്ഥിരീകരിക്കാത്തവിവരം ലഭിച്ചിരുന്നു. ഇയാളോടൊപ്പം മറ്റൊരു മലയാളി കൂടി കൊല്ലപ്പെട്ടതായും സൂചനയുണ്ടായിരുന്നു.
കഴിഞ്ഞ വർഷം സംസ്ഥാനത്തു നിന്നും അപ്രത്യക്ഷരായ 11 പേർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നുവെന്ന് നേരത്തേ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. അവരിലുൾപ്പെട്ടവരാണ് കൊല്ലപ്പെട്ടത്.