ഐ എസിലേക്ക് റിക്രൂട്ട് ചെയ്തത് 300 മലയാളികളെ.കനകമലയില്‍ നടന്നത് മൂന്നാമത്തെ യോഗം.കൊലചെയ്യാന്‍ തീരുമാനിച്ചത് ആരെയൊക്കെ?

കൊച്ചി: ഐ എസിലേക്ക് റിക്രൂട്ട് ചെയ്തത് 300 മലയാളികളെ എന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.ഐ എസ് സംഘടനക്ക് കേരളത്തില്‍ സംഘവും അവരുടെ നീക്കങ്ങള്‍ ഭയാനകവും ആയിരുന്നു. കനകമലയില്‍ നടന്നത് മൂന്നാമത്തെ യോഗമായിരുന്നു. കോളജുകളിലും കണ്ണികള്‍, കൊലചെയ്യാന്‍ തീരുമാനിച്ചത് ആരെയൊക്കെ? പിടിയിലായവരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഐ എസ് സംഘടനക്ക് കേരളത്തില്‍ ഘടകമുണ്ടെന്നത്. കേരളത്തില്‍ നിന്നും 300 മലയാളികളെ ഐ എസ് സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത് കഴിഞ്ഞുവെന്ന് വെളിപ്പെടുത്തല്‍. വിഷയവുമായി ബന്ധപ്പെട്ട് കനകമലയില്‍ നിന്നും അറസ്റ്റ് ചെയ്തവര്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

സംഘത്തിന് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നത് ഉത്തരേന്ത്യയില്‍ നിന്നുമാണ്. 30 പേരടങ്ങുന്ന പത്തു സംഘങ്ങളായിട്ട് പല സ്ഥലങ്ങ‌ളില്‍ ഭീകരപ്രവര്‍ത്തനങ്ങ‌ള്‍ നടത്താനാണ് സംഘടനയുടെ നീക്കം. സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ന്യായാധിപന്മാര്‍ തുടങ്ങിയവരെ ഇല്ലാതാക്കാനായിരുന്നു ഇവരുടെ ശ്രമം. പ്രമുഖരുടെ ചിത്രങ്ങള്‍ പിടിയിലായവരുടെ കയ്യില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോളജുകളിലും കണ്ണികള്‍ ഉണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. കനകമലയില്‍ നടന്ന ആസൂത്രണ യോഗം മൂന്നാമത്തേത് ആയിരുന്നെന്നും ആദ്യത്തെ രണ്ട് തവണയും ഇവര്‍ തെരഞ്ഞെടുത്തത് കേരളാത്തിന് പുറത്തുള്ള സ്ഥലമായിരുന്നുവെന്നും വ്യക്തമായി. ടെലിഗ്രാം മുഖേനയുള്ള സന്ദേശങ്ങളാണ് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പൊലീസ് നിരീക്ഷണത്തിലാണ്.

Top