
കൊച്ചി:ഇസ്ലാം അല്ലാത്തവരെ കൊന്നാൽ സ്വർഗം കിട്ടുമോ ?എളുപ്പത്തിൽ സ്വർഗത്തിൽ ഇത്തരം എന്ന ചിന്തയിൽ ഐ.എസില്‍ ചേര്‍ന്ന മറ്റൊരു മലയാളികൂടി അഫ്ഗാനിസ്ഥാനില്‍വച്ച് കൊല്ലപ്പെട്ടതായി വിവരം. മലപ്പുറം കോട്ടയ്ക്കല്‍ പൂക്കിപ്പറമ്പ് സ്വദേശി സൈഫുദ്ദീന്‍ (32)കൊല്ലപ്പെട്ടന്നാണു രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്കു ലഭിച്ച വിവരം. എന്നാല്‍ ഇക്കാര്യം കുടുംബം സ്ഥിരീകരിച്ചിട്ടില്ല. സൈഫുദ്ദീനുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമായതായി വീട്ടുകാര്‍ പറയുന്നില്ല. ഇയാള്‍ യു.എ.ഇ.വഴിയാണു സൈഫുദ്ദീന്‍ അഫ്ഗാനിലെത്തിയതെന്നു രഹസ്യാന്വേഷണവിഭാഗം പറയുന്നു.
മതപഠനത്തിനായി സിറിയയിലേക്കു പോകുകയാണെന്ന് സൈഫുദ്ദീന്‍ ചില അടുത്ത ബന്ധുക്കളെ ധരിപ്പിച്ചിരുന്നു എന്നാണു വിവരം. സൈഫുദ്ദീനോടൊപ്പം പോയെന്നു സംശയിക്കുന്ന പുക്കിപ്പറമ്ബ് സ്വദേശി മുഹമ്മദ് സലീമിന്റെ കാര്യത്തിലും ദുരൂഹതകള്‍ ഉയര്‍ന്നിട്ടുണ്ട്. സലീമും അഫ്ഗാനില്‍വെച്ചുകൊല്ലപ്പെട്ടെന്നു സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗികസ്ഥിരീകരണമില്ല.
ഐ.എസില്‍ ചേര്‍ന്ന മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി മുഹ്സിന്‍ (22)അഫ്ഗാനിസ്ഥാനില്‍വച്ച് യു.എസ്. ഡ്രോണ്‍അക്രമണത്തില്‍ കൊല്ലപ്പെട്ടെന്നു സഹോദരിയുടെ ഫോണിലേക്ക് സന്ദേശം വന്നു ദിവസങ്ങള്‍ക്കുള്ളിലാണ് സൈഫുദീന്റെ മരണവിവരവും പുറത്തുവരുന്നത്.