ഐഎസ് ബന്ധത്തിന്റെ കേരളത്തിലെ അടിവേരറുക്കാന്‍ എന്‍ ഐ എ; മലബാറിലെ പ്രമുഖജ്വല്ലറി ഉടമകള്‍ കുരുക്കിലാകും

തിരുവനന്തപുരം: കേരളത്തിലെ ഐഎസ് ബന്ധത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് എന്‍ഐഎ. തീവ്രവാദ കേന്ദ്രങ്ങളിലേയ്ക്ക് കേരളത്തില്‍ നിന്ന് കടത്തിയ കോടികണക്കിന് രൂപയുടെ മരുന്നുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇറ്റലിയില്‍ പിടികൂടിയിരുന്നു. തീവ്രവാദ സംഘടനകളെ സഹായിക്കുന്ന കൂടുതല്‍ ഗ്രൂപ്പുകള്‍ കേരളത്തിലുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ ഐ എ തീരുമാനിച്ചത്.

നേരത്തെ പീസ് ഫൗഡേഷനുമായി ബന്ധപ്പെട്ട ധനസാഹയം നല്‍കിയ കേരളത്തിലെ വ്യവയാസികളെ കൂടി ഈ അന്വേഷണവുമായി ബന്ധിപ്പിക്കും. പീസ് ഫൗണ്ടേഷനമായുളള നിരവധി വ്യക്തികള്‍ക്ക ഐഎസുമായി ബന്ധമുണ്ടെന്ന് നേരത്തെ ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ഐഎസ് ഭീകര ശൃംഖല ശക്തമാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ തീവ്രവാദികള്‍ക്കു ഫണ്ട് എത്തിക്കുന്ന കേന്ദ്രങ്ങളെപ്പറ്റി എന്‍ഐഎ നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു.
സ്വര്‍ണക്കടത്തിലൂടെയും കുഴല്‍പ്പണത്തിലൂടെയും കേരളത്തില്‍ തീവ്രവാദികള്‍ക്കു പണം എത്തിക്കുന്നതെന്ന് എന്‍ ഐഎയ്ക്ക് തെളിവുകല്‍ ലഭിച്ചിരുന്നു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പൂമായി ബന്ധപ്പെട്ട തെളിവുകളാണ് അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരിക്കുന്നത്.

ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തക്കുന്ന തീവ്രവാദികള്‍ക്കു പണം എത്തിക്കുന്നതിനാണ് സംസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് കോടികള്‍ ഒഴുക്കുന്നുണ്ടെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച തെളിവുകളും ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡിന് ലഭിച്ചു.

സാക്കീര്‍ നായിക്കിന്റെ സംഘടനകളുമായി ബന്ധമുള്ള കേരളത്തിലെ പീസ് ഫൗണ്ടേഷന്റെ സാമ്പത്തീക ഇടപാടുകളും ഇതോടെ ദേശിയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കും. കേരളത്തിലെ വമ്പന്‍ വ്യവസായ പ്രമുഖരും ജ്വല്ലറി ഉടമകളും ഈ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഈ സംഘടനകളുമായി ഇവര്‍ നടത്തിയ സാമ്പത്തീക ഇടപാടുകളും എന്‍ ഐ എ അന്വേഷിക്കും.

നേരത്തെ കള്ളക്കടുത്ത് സ്വര്‍ണം വാങ്ങിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ മലബാറിലെ ഒരു ജ്വല്ലറി ശൃംഖലയാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ജ്വല്ലറിയുമായ ബന്ധപ്പെട്ട ഇടപാടുകളും ഇന്ത്യയക്ക് പുറത്തും അകത്തുമായി ജ്വല്ലറി ഗ്രൂപ്പ് സാമ്പത്തിക സഹായം നല്‍കുന്ന സംഘടനകളെ കുറിച്ചും വിശദമായി അന്വേഷണം നടത്തും.

സംസ്ഥാനത്തെ പതിനാറ് കേന്ദ്രങ്ങളിലെ മതപരിവര്‍ത്തന സെന്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും, ഐഎസ് റിക്രൂട്ട്മെന്റിനും സംഘം ചുക്കാന്‍ പിടിക്കുന്നത്. ഇത്തരത്തില്‍ തീവ്രവാദത്തിലും, മത ഭീതരതയിലും ആകൃഷ്ടരാവുന്നവര്‍ക്കു ആവശ്യത്തിനു പണം നല്‍കുന്നത് സംസ്ഥാനത്തും പുറത്തും നെറ്റ് വര്‍ക്കുള്ള ജ്വല്ലറി ഗ്രൂപ്പാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍

പ്രമുഖ ജ്വല്ലറി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഞെട്ടിയ്ക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ പല വിവരങ്ങളും പുറത്താകുമെന്നാണ് സൂചന

Top