ശാലിനി (Herald Exclusive )
തിരുവനന്തപുരം : കേരളത്തില്‍ ഐ എസ് ഭീകരാക്രമണ സാധ്യതയെന്ന് ഇന്‍സ്റ്റഗ്രാം സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.കാസര്‍കോട് നിന്ന് ഐ എസില്‍ ചേര്‍ന്നതായി കരുതുന്ന അബ്ദുല്‍ റഷീദ് എന്നയാളാണ് ഇന്‍സ്റ്റഗ്രാം സന്ദേശം അയച്ചത്. സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ ഐ എസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന ശബ്ദ സന്ദേശമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം കുറ്റിപ്പുറം പാലത്തില്‍ നിന്നും ശബരിമല ഇടത്താവളത്തിന് അല്പം മാറി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ഉഗ്ര സ്ഫോടക വസ്തുക്കളെ ചുറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്ന വേളയിലാണ് ഈ സന്ദേശം ലഭിക്കുന്നത്.
ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ യുടെ നിര്‍ദേശ പ്രകാരം സംസ്ഥാന വ്യാപകമായി പോലിസ് തെരച്ചില്‍ ശക്തമാക്കി. സംസ്ഥാനത്ത് റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്ന വേദികളില്‍ സദാസമയവും നിരീക്ഷണം നടത്തുന്നുണ്ട്. റിപബ്ലിക് ദിന പരിപാടികള്‍ക്കിടെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണ സാധ്യത മുന്നില്‍ കണ്ട് രാജ്യത്തെ സേനാംഗങ്ങള്‍ അതീവ ശ്രദ്ധലുക്കള്‍ ആണ്.