ധാക്ക:ബംഗ്ളാദേശിലെ അതീവസുരക്ഷാ നയതന്ത്രമേഖലയില്‍ ഇറ്റാലിയന്‍ സന്നദ്ധപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു. കൊലപാതകത്തിന്‍െറ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. 50കാരനായ സിസേര്‍ ടവേല്ലയാണ് ജോഗിങ്ങിനിടെ വെടിയേറ്റ് മരിച്ചത്. മൂന്നുതവണ വെടിയുതിര്‍ത്തശേഷം അക്രമികള്‍ ഓടിരക്ഷപ്പെട്ടു
അറബിയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഐഎസ് അറിയിച്ചത്. ബംഗ്ലദേശിലെ ഐഎസിന്റെ ആദ്യ ആക്രമണമാണിതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നയതന്ത്ര മേഖലയായ ഗുല്‍ഷാനില്‍വച്ച് പ്രഭാതസവാരിക്കിടെ കെസര്‍ ടാവെല്ല എന്ന അന്‍പതുകാരനാണ് കൊല്ലപ്പെട്ടത്. ടാവെല്ലയ്ക്കെതിരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെതര്‍ലന്‍ഡ് ആസ്ഥാനമായ ഐസിസിഒ കോര്‍പറേഷനില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു ടാവെല്ലയെന്ന് പൊലീസ് പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ നാലു ബ്ലോഗര്‍മാര്‍ ബംഗ്ലദേശില്‍ കൊല്ലപ്പെട്ടിരുന്നു. ഭീകര സംഘടനയായ അല്‍ഖായിദയാണ് ഈ കൊലപാതകങ്ങള്‍ക്കു പിന്നിലെന്നും ആരോപണമുയര്‍ന്നിരുന്നു. മുസ്‌ലിം മതവിഭാഗക്കാര്‍ക്കു ഭൂരിപക്ഷമുള്ള ബംഗ്ലദേശില്‍ ആദ്യമായാണ് ഐഎസ് ആക്രമണം നടത്തുന്നത്.