ജറൂസലേം: ഗാസയിൽ വെടിനിർത്തൽ!! ഇതിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇരു രാജ്യങ്ങളും കരാർ അംഗീകരിച്ചാൽ മധ്യപൂർവ ദേശത്തെ ആശങ്കയിലാക്കിയ ദിവസങ്ങൾക്കു വിരാമമാകും. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ഖത്തറും, അമേരിക്കയും, ഈജിപ്തുമാണ്. ബന്ധികളെ വിടാമെന്ന പ്രധാന വ്യവസ്ഥ ഹമാസ് അംഗീകരിച്ചുവെന്നാണ് വിവരം. ഖത്തര്‍ പ്രധാനമന്ത്രി ഇസ്രയേല്‍ ഹമാസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സെന്‍ട്രല്‍ ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറും. ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഗസ്സയില്‍ പലായനം ചെയ്തവര്‍ക്ക് തിരിച്ചുവരാം. തിരിച്ചു വരവിന് ഖത്തറും ഈജിപ്തും മേല്‍നോട്ടം വഹിക്കും.
കരാർ ഞായറാഴ്ച നിലവിൽ വരുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെടിനിർത്തൽ കരാറിനെ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി സ്വാഗതം ചെയ്തു. ഗാസയിൽ എത്രയും വേഗം സഹായം എത്തിക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം ചൂണ്ടികാട്ടി. അതേസമയം, വെടിനിർത്തൽ സംബന്ധിച്ച് അന്തിമ കരാർ പ്രാബല്യത്തിലായിട്ടില്ലെന്നും ധാരണകളിൽ വ്യക്തത വരാനുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇസ്രയേൽ അവരുടെ ഗാസയിലെ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ഹമാസിന്റെ ഗാസ മേധാവി ഖലിൽ അൽ ഹയ്യ പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമയേഷ്യയിലെ ബന്ദികള്‍ ഉടന്‍ മോചിതരാകുമെന്നും അദ്ദേഹം കുറിച്ചു. ഇതിനു പിന്നാലെ ഇന്ന് രാത്രിയോടെ വളരെ പെട്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഒരു അടിയന്തര വാര്‍ത്ത സമ്മേളനം വിളിച്ചു ചേര്‍ത്തത്. രാത്രി എട്ട് മണിക്ക് പ്രസ് മീറ്റ് തുടങ്ങും എന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ ആരംഭിച്ചില്ല.
ഏറെ ആശ്വാസകരമായ വാര്‍ത്തയെന്ന് വിദേശകാര്യ വിദഗ്ധന്‍ ടി പി ശ്രീനിവാസന്‍ പ്രതികരിച്ചു. എത്രയോ മുന്‍പ് നടക്കേണ്ടിയിരുന്നതായിരുന്നു. അവിടെയുണ്ടായിരുന്ന പ്രധാന പ്രശ്‌നം ബന്ദികളുമായി ബന്ധപ്പെട്ടതാണ്. പലസ്തീന്‍ തടവില്‍ ഇസ്രയേലികള്‍ ജീവിക്കുന്നു എന്നത് ഇസ്രയേലിനെ സംബന്ധിച്ച് വളരെയധികം പ്രയാസമുള്ള കാര്യമായിരുന്നു. ബന്ദികളെ കൈമാറാം എന്ന് സമ്മതിച്ചത് കൊണ്ടാണ് കരാറിലെത്തിയത്. ഇതിന്റെ എല്ലാ ക്രെഡിറ്റിം ട്രംപിന് അവകാശപ്പെട്ടതാണ്. അധികാരത്തില്‍ വരുമ്പോള്‍ യുദ്ധം അവസാനിപ്പിക്കുക മാത്രമല്ല, അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നു – ടി പി ശ്രീനിവാസന്‍ വ്യക്തമാക്കി.