
ബെയ്‌റൂത്ത്: വടക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡറും ഭാര്യയും അവരുടെ രണ്ട് പെൺമക്കളും കൊല്ലപ്പെട്ടു.ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ലെബനൻ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു.
വടക്കൻ നഗരമായ ട്രിപ്പോളിക്ക് സമീപമുള്ള “ബെദ്ദാവി ക്യാമ്പിലെ അദ്ദേഹത്തിൻ്റെ വീടിന് നേരെ സയണിസ്റ്റ് ബോംബാക്രമണത്തിൽ” ശനിയാഴ്ച കമാൻഡർ സയീദ് അത്തല്ല അലിയും കുടുംബവും കൊല്ലപ്പെട്ടുവെന്ന് ഹമാസ് പറഞ്ഞു, ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം ഈ പ്രദേശം ആദ്യമായി ആക്രമിക്കപ്പെടുന്നതിപ്പോഴാണ് .ഹമാസ് സൈനിക വിഭാഗം നേതാവ് സയീദ് അത്തല്ല അലിയാണ് കൊല്ലപ്പെട്ടത്. ബെഡ്ദാവിയിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്.
സയീദ് അത്തല്ലയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി ഹമാസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആക്രമണത്തില്‍ സയീദിന്റെ മൂന്ന് ബന്ധുക്കളും കൊല്ലപ്പെട്ടുവെന്നും ഹമാസ് അറിയിച്ചു. സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 2000 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 127 പേര്‍ കുട്ടികളും 261 പേര്‍ സ്ത്രീകളുമാണ്,
കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിന് സമീപം തുല്‍കര്മില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് സാഹി യാസര്‍ അബ്‌ദെല്‍ റസാഖ് കൊല്ലപ്പെട്ടിരുന്നു. തുല്‍കര്മിലെ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്. അഭയര്‍ത്ഥി ക്യാമ്പിലെ ആക്രമണത്തില്‍ പതിനെട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.