ഇസ്രായേൽ : സ്വന്തം ജനതയെ തട്ടിക്കൊണ്ടുപോയ ഹമാസിനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ. ഇന്ന് പുലർച്ചെ റാഫയിൽ രണ്ട് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനുള്ള വ്യോമാക്രമണത്തിൽ ഇസ്രായേൽ പ്രത്യേക സേന നടത്തിയ ഓപ്പറേഷനിൽ കുറഞ്ഞത് 67 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്), ഇസ്രായേലിൻ്റെ ആഭ്യന്തര ഷിൻ ബെറ്റ് സെക്യൂരിറ്റി സർവീസ്, റഫയിലെ പ്രത്യേക പോലീസ് യൂണിറ്റ് എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഫെർണാണ്ടോ സൈമൺ മർമാൻ (60), ലൂയിസ് ഹാർ (70) എന്നിവരെ മോചിപ്പിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഒക്‌ടോബർ ഏഴിന് കിബ്ബത്ത്‌സ് നിർ യിത്‌സാക്കിൽ നിന്ന് രണ്ട് പേരെ ഹമാസ് തട്ടിക്കൊണ്ടുപോയതായിരുന്നു .അവരെയാണ് വളരെ സാഹസികമായി സൈന്യം മോചിപ്പിച്ചത് .ഇത് വളരെ സങ്കീർണ്ണമായ ഒരു ഓപ്പറേഷനായിരുന്നു എന്ന് ഇസ്രായേൽ സൈനിക വക്താവ് ലെഫ്റ്റനൻ്റ് കേണൽ റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു.
റെയ്ഡിനിടെ സ്ഫോടകവസ്തു ചാർജ്ജ് ഉപയോഗിച്ച് തകർത്ത കെട്ടിടത്തിൻ്റെ രണ്ടാം നിലയിലാണ് ബന്ദികളാക്കിയവരെ പാർപ്പിച്ചിരുന്നത് .ബന്ദികളെ മോചിപ്പിക്കുന്ന സമയം ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്നും കനത്ത വെടിവയ്പ്പ് നടന്നതായി ലെഫ്റ്റനൻ്റ് കേണൽ ഹെക്റ്റ് പറഞ്ഞു.
മോചിപ്പിച്ച രണ്ട് ബന്ദികൾ ഇസ്രായേലിലെ ഏറ്റവും വലിയ ആശുപത്രിയായ ഷെബ മെഡിക്കൽ സെൻ്ററിൽ എത്തിയാതായി ഷെബ ജനറൽ ആശുപത്രി ഡയറക്ടർ സ്ഥിരീകരിച്ചു.അവർ അപകട നില തരണം ചെയ്തു സുരക്ഷിതരായിരിക്കുന്നു എന്നും പറഞ്ഞു . യുദ്ധം നിർത്തുന്നതിനായുള്ള ചർച്ച പലസ്തീൻ തുടങ്ങി എങ്കിലും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു റഫയിലേക്കുള്ള പോരാട്ടം തുടരുമെന്ന് പ്രതിജ്ഞ ചെയ്തു .