ചാരക്കേസ് അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ..നമ്പി നാരായണനെ പീഡിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് വീട് വിറ്റിട്ടായാലും നഷ്ടപരിഹാരം ഈടാക്കണമെന്ന്‌ സുപ്രീംകോടതി

കൊച്ചി: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ അന്വേഷണത്തിന് സാധ്യതകള്‍ തുറന്ന് സിബിഐ. കേസില്‍ പുനരന്വേഷണം നടത്താമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.കേസില്‍ അന്വേഷണം വേണമെന്നും നമ്പി നാരായണനെ കരുതിക്കൂട്ടി പ്രതിയാക്കുകയായിരുന്നെന്നും സിബി ഐ കോടതിയില്‍ പറഞ്ഞു. നമ്പി നാരായണനെ കുടുക്കിയതാരെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സിബിഐ നിലപാട് അറിയിച്ചത്.isro-NAMPI

കേസില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പീഡനത്തിന് വിധേയനായ നമ്പി നാരായണന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ് അടക്കമുള്ളവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കുന്നതും പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥര്‍ വിരമിച്ച സാഹചര്യത്തില്‍ നഷ്ടപരിഹാരം ഈടാക്കുന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അവര്‍ വീട് വിറ്റിട്ടെങ്കിലും നഷ്ടപരിഹാരം നല്‍കട്ടെയെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top