വീണ്ടും ചാരക്കേസ് !..ഉമ്മൻ ചാണ്ടി വീണ്ടും പ്രതിക്കൂട്ടിൽ.. ചെന്നിത്തല ഉമ്മൻചാണ്ടിയെ തള്ളിപ്പറയുമോ ? കോണ്‍ഗ്രസില്‍ ആശങ്ക

തിരുവനന്തപുരം:കോൺഗ്രസിൽ വീണ്ടും കലാപക്കൊടി ഉയർത്താൻ ഐ.എസ്‌.ആര്‍.ഒ. ചാരക്കേസിനു ജീവന്‍ വയ്‌ക്കുന്നു..ചാരക്കേസ് ആരോപണത്തിൽ പ്രതിസ്ഥാനത്ത് എന്നും നിൽക്കുന്നത് ഉമ്മൻ ചാണ്ടി ആയതിനാൽ കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് വൈരം വളരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത് .ചാരക്കേസ്‌ വീണ്ടും സജീവമാകുന്നതില്‍ കോണ്‍ഗ്രസിൽ വാൻ ആശങ്കയാണുള്ളത് . ചാരക്കേസില്‍ നമ്പിനാരായണനോടൊപ്പം ക്രൂശിക്കപ്പെട്ട വ്യക്‌തിയാണു കെ. കരുണാകരന്‍. അദ്ദേഹത്തിന്റെ പതനത്തിനു വഴിവച്ച സംഭവം കൂടിയാണു കേസ്‌. ഇതിന്റെകൂടി പേരിലാണ്‌ 1995ല്‍ കരുണാകരനു മുഖ്യമ്രന്തിസ്‌ഥാനം രാജിവച്ച്‌ ഡല്‍ഹിയിലേക്ക്‌ പോകേണ്ടിവന്നത്‌. ചാരക്കേസിനു പിന്നിലെ ചില രാഷ്‌ട്രീയലക്ഷ്യങ്ങളെക്കുറിച്ചു പലതവണ നമ്പിനാരായണന്‍ പറഞ്ഞിട്ടുള്ളതാണ്‌. കോണ്‍ഗ്രസില്‍ തന്നെ നല്ലൊരുവിഭാഗം ഇപ്പോഴും അത്തരത്തില്‍ വിശ്വസിക്കുന്നവരുമാണ്‌.

കെ.പി.സി.സി പ്രസിഡന്റായി ചുമതല ഏറ്റെടുത്തശേഷം ചാരക്കേസില്‍ എടുത്ത നിലപാട്‌ തെറ്റായിരുന്നുവെന്ന്‌ എം.എം. ഹസന്‍ തുറന്നുപറയുകയും ചെയ്‌തിരുന്നു. ഇതുതന്നെ കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിക്ക്‌ വഴിവച്ചതാണ്‌. കെ. കരുണാകരനുമായി അടുപ്പം പുലര്‍ത്തിയിരുന്നവര്‍ക്കു പാര്‍ട്ടിയില്‍ അര്‍ഹമായ സ്‌ഥാനം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്‌. നിലവില്‍ ഉമ്മന്‍ചാണ്ടിയൂം രമേശ്‌ ചെന്നിത്തലയും ഗ്രൂപ്പ്‌ വ്യത്യാസങ്ങള്‍ മറന്ന്‌ ഒന്നിച്ചുപ്രവര്‍ത്തിക്കുകയാണ്‌. ചാരക്കേസിനു വീണ്ടും ജീവന്‍വയ്‌ക്കുന്നത്‌ ഈ ഐക്യത്തിനും തിരിച്ചടിയാകാന്‍ സാദ്ധ്യതയുണ്ട്‌. രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ഒന്നിച്ചിരിക്കുന്ന ഐ ഗ്രൂപ്പില്‍ ചാരക്കേസുണ്ടാക്കിയതില്‍ കടുത്ത അതൃപ്‌തിയുള്ള നിരവധിപ്പേരുണ്ട്‌. അതുകൊണ്ടുതന്നെ ഇന്നത്തെ നിലയില്‍ എ-ഐ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമോയെന്ന കാര്യവും കണ്ടറിയണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാരക്കേസിൽ കരുണാകരനെ രാജിവെപ്പിച്ചതിൽ തനിക്കൊരു പങ്കുമില്ലെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാദങ്ങള്‍ പൊളിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത്വിട്ടിരുന്നു . കരുണാകരനെ രാജിവെപ്പിച്ചതിൽ തനിക്ക് പങ്കുണ്ട് എന്നതിന് തെളിവുണ്ടോ എന്ന മുഖ്യമന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുകയാണ് 1995 ൽ ഏഷ്യാനെറ്റ് ന്യൂസിലെ കണ്ണാടി സംപ്രേഷണം ചെയ്ത ഉമ്മൻ ചാണ്ടിയുടെ അഭിമുഖം. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ടി.എൻ ഗോപകുമാറിന് നല്‍കിയ അഭിമുഖത്തിലാണ് കോടതി വിധി പ്രതികൂലമായ സാഹചര്യത്തിൽ കരുണാകരൻ രാജിവെക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നത്.

കെ. കരുണാകരന്റെ രാജി ആവശ്യപ്പെട്ട് എ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 1995ല്‍ നടന്ന രാഷ്ട്രീയ നീക്കത്തിന്റെ മുഖ്യ വിഷയം ചാരക്കേസ് ആയിരുന്നു. ഖജനാവിന് ഒരു നഷ്ടവും വരുത്തിയില്ല എന്ന കരുണാകര പക്ഷത്തിന്റെ വാദത്തിന് മറുപടിയായി കോടതിയുടെ പ്രതികൂല പരാമർശമാണ് അന്ന് എ ഗ്രൂപ്പ് ഉയർത്തിക്കാട്ടിയത്. സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ കോടതി പരാമർശത്തോടെ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കരുണാകരന്‍ രാജിവെക്കണമെന്ന കാര്യമാണ് ഉമ്മന്‍ ചാണ്ടി അന്ന് ആവശ്യപ്പെട്ടിരുന്നത്.

അന്വേഷണം ഉണ്ടാകുകയാണെങ്കില്‍ പഴയ കാര്യങ്ങളെല്ലാം പൊടിതട്ടിയെടുക്കുന്ന സാഹചര്യമുണ്ടാകും. അത്‌ ഇന്നത്തെ പല നേതാക്കള്‍ക്കും ഗുണകരമാകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സമയത്ത്‌ ഈ കേസ്‌ ഉയര്‍ന്നുവരുന്നത്‌ കോണ്‍ഗ്രസിന്റെ പ്രതീക്ഷകളില്‍ കരിനിഴല്‍ പരത്തുമെന്നാണു വിലയിരുത്തല്‍.

ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പരസ്യമായി ഇക്കാര്യം ആവശ്യപ്പെടുന്ന ഉമ്മൻ ചാണ്ടിയെ നമുക്ക് ഈ വീഡിയോയിൽ കാണാം.

Top