കൊച്ചി: ദിലീപ് കാവ്യ വിവാഹത്തില്‍ മോഹന്‍ലാല്‍ എന്ത് കൊണ്ട് പങ്കെടുത്തില്ല….പല ദിവസങ്ങളിലായി സോഷ്യല്‍ മീഡിയിയില്‍ കറങ്ങിയ ചോദ്യത്തിന് ഒടുവില്‍ സിനിമാ മംഗളം ഉത്തരം നല്‍കുന്നു. ദിലീപിന്റെ അടുപ്പക്കാരായ ഇന്നസെന്റും ഇടവേള ബാബുവും ഉദയകൃഷ്ണയും എന്തുകൊണ്ട് വന്നില്ല. ഈ ചോദ്യങ്ങള്‍ക്കെല്ലാം സിനിമാ മംഗളത്തില്‍ പല്ലിശ്ശേരിയെഴുതിയ കുറിപ്പിലുണ്ട്. ചില സിനിമാ സുഹൃത്തുക്കളെ ഉദ്ദരിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.
ഇത് പ്രകാരം ലാലും ദിലീപും തമ്മില്‍ പ്രശ്നമുണ്ടെന്നാണ് വ്യക്തമാകുന്നത്. അതും മഞ്ജുവാര്യരുടെ പേരില്‍. മോഹന്‍ലാല്‍ വരാതിരുന്നതിന്റെ യഥാര്‍ത്ഥ കാരണം മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും മാത്രമേ അറിയൂ. എന്നാല്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെ തീരുമാനിച്ചപ്പോള്‍ ലാലിനെ വിളിച്ച് മഞ്ജു വാര്യരെ ഒഴിവാക്കണമെന്ന് ദിലീപ് പറഞ്ഞെന്നും എന്നാല്‍ അത് തന്റെ ജോലിയല്ലെന്നും സംവിധായകനും നിര്‍മ്മാതാവും തീരുമാനിക്കുന്ന നായകയോടൊപ്പം അഭിനയിക്കുമെന്നും മോഹന്‍ ലാല്‍ മറുപടി കൊടുത്ത് അന്തസ് നിലനിര്‍ത്തി. അന്നുമുതല്‍ ദിപീലിന് മോഹന്‍ലാലിനോടും സത്യന്‍ അന്തിക്കാടിനോടും സംവിധായകന്‍ രഞ്ജിത്തിനോടും അത്ര താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയതെന്ന് മംഗളം സിനിമയില്‍ പല്ലിശ്ശേരി കുറിക്കുന്നു.
വിവാഹത്തിന് ദിലീപിന് പ്രിയപ്പെട്ട ഇന്നസെന്റും ഇടവേള ബാബുവും വരാത്തത് ദിലീപിന്റെ സമീപനത്തോടുള്ള താല്‍പ്പര്യക്കുറവാണെന്നും എഴുതുന്നു. ദിലീപിന്റെ എഴുത്തുകാരനായ ഉദയകൃഷ്ണ വരാത്തതും സിനിമാ മംഗളം ഉയര്‍ത്തിക്കാട്ടുന്നു. മോഹന്‍ലാലിന്റെ പുലി മുരകന്റെ സ്‌ക്രിപ്റ്റ് റൈറ്ററായതോടെ ഉദയകൃഷ്ണന്‍ പോലും ദിലീപിനെ കൈവിട്ടുവെന്ന സൂചനയാണ് ഇതിലൂള്ളത്. മീനാക്ഷിയെ മഞ്ജു വാര്യര്‍ കൊണ്ടു പോകുമോ എന്ന ചോദ്യവും സിനിമാ മംഗളം ഉയര്‍ത്തുന്നു. മഞ്ജുവിന്റെ വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് കൂട്ടുകാരില്‍ ഒരാള്‍ തന്നോട് പറഞ്ഞെന്ന വാദത്തിലും പല്ലിശ്ശേരി ഉറച്ചു നില്‍ക്കുന്നു.
വിവാഹവും വിവാഹേതര ബന്ധവും വേര്‍പിരിയിലും വ്യക്തിപരമായി കാണേണ്ടതാണ്. അത് മൂന്നാമതൊരാള്‍ക്കോ അല്ലെങ്കില്‍ സമൂഹത്തിനോ ദോഷമാണെന്ന് തോന്നുമ്പോള്‍ മാത്രം എതിര്‍ക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കൈ വീശി ഉടുവസ്ത്രത്തോടെ മാത്രം മഞ്ജു വാര്യര്‍ ഭര്‍ത്താവിന്റെ വീടു വിട്ടിറങ്ങിയത്. പിന്നീട് നടന്ന ചില സംഭവങ്ങള്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ ഇരുവരും ബോധപൂര്‍വ്വം ഒളിപ്പിച്ചു വച്ചു. അത് മകള്‍ മീനാക്ഷിക്ക് വേണ്ടി മാത്രമായിരുന്നു-പല്ലിശേരി എഴുതുന്നു.
ദിലീപ്-കാവ്യാ വിവാഹത്തിന്റെ അനുരണനങ്ങള്‍ ഇപ്പോഴും സിനിമാ മേഖലയില്‍ സജീവമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കല്ല്യാണത്തിന്റെ ഉത്തരവാദിത്തം മകള്‍ മീനാക്ഷിയുടെ തലയില്‍ ദിലീപ് വച്ചുകൊടുത്തതില്‍ രണ്ടഭിപ്രായം സിനിമാ മേഖലയില്‍ സജീവമാണ്. അതുകൊണ്ട് തന്നെ മീനാക്ഷിയെ നിയമപരമായി നേടാന്‍ മഞ്ജു തയ്യാറകണമെന്ന പ്രേക്ഷക പ്രതികരങ്ങളുമായി ചര്‍ച്ച കൊഴുപ്പിക്കുകയാണ് സിനിമാ മംഗളം. മഞ്ജുവിന്റെ എല്ലാ നീക്കങ്ങള്‍ക്കും ലാല്‍ ഗ്രൂപ്പിന്റെ പിന്തുണയുണ്ടാകുമെന്ന വിലയിരുത്തലുകളും സജീവമാക്കുന്നു.
റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെയാണ് വിവാഹ ശേഷം മഞ്ജു അഭിനയ രംഗത്ത് എത്തിയത്. ഇത് സൂപ്പര്‍ ഹിറ്റായി. ഇതിനിടെയായിരുന്നു വിവാഹ മോചനം. പിന്നീട് എന്നും എപ്പോഴും എന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ ലാലിന്റെ നായികയായി. മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ്, ലാലിനൊപ്പമായിരിക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. സംവിധായകന്‍ രഞ്ജിത് ചില പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ അത് പല കാരണങ്ങളാല്‍ നടന്നില്ല