ടെക്കികള്‍ക്കായി രാജ്യത്തെ ആദ്യ യൂണിയന്‍ നിലവില്‍ വന്നു; അനാവശ്യമായ പിരിച്ചുവിടലുകള്‍ അവസാനിപ്പിക്കും

ബംഗളൂരു: ടെക്കികള്‍ക്കായി രാജ്യത്തെ ആദ്യ തൊഴിലാളി യൂണിയന്‍ നിലവില്‍ രൂപീകരിച്ചു. സ്വാഭാവിക നടപടിയെന്ന് വാദിച്ച് ജീവനക്കാരെ പിരിച്ചുവിടുന്ന ഐടി കമ്പനികള്‍ക്കെതിരേ പ്രവര്‍ത്തിക്കാനായിട്ടാണ് ഐടി തൊഴിലാളി യൂണിയന്‍ രൂപീകരിച്ചത്. Forum for Information Technology Employees (FITE) എന്ന പേരിലാണ് യൂണിയന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യൂണിയന്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. വന്‍കിട, ചെറുകിട കമ്പനികളില്‍ നിന്ന് നിയമ വിരുദ്ധമായി ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെയാണ് യൂണിയന്‍ പ്രവര്‍ത്തിക്കുക.

വിവിധ മേഖലകളിലെ തൊഴിലാളികളുടെ എണ്ണത്തില്‍ കൂടുതലാണെങ്കിലും ഐടി തൊഴിലാളികള്‍ക്ക് ഇതുവരെ ഒരു യൂണിയന്‍ രൂപീകരിക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. ശ്രീലങ്കന്‍ തമിഴ്ന്മാര്‍ക്കെതിരേ 2008ല്‍ ശ്രീലങ്കയില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ പ്രതിഷേധിച്ച് ചെന്നൈയിലുള്ള കുറച്ച് ഐടി തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. പുതിയ യൂണിയനു പിന്നിലും ഇവരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, മുംബൈ, കൊച്ചി, ഡെല്‍ഹി എന്നിവ ഉള്‍പ്പടെ രാജ്യത്തെ ഒന്‍പത് നഗരങ്ങളില്‍ യൂണിയന്‍ ചാപ്റ്റര്‍ ആരംഭിച്ചിട്ടുണ്ട്. ആയിരത്തിലധികം ഓണ്‍ലൈന്‍ അംഗങ്ങളും 100 സജീവ അംഗങ്ങളുമാണ് നിലവില്‍ യൂണിയനുള്ളത്.

പുതിയ സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ രാജ്യത്തെ ഐടി മേഖലയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തലുകള്‍.

Top