രാജ്യത്തെ കൊള്ളയടിച്ചവർ എല്ലാം കുടുങ്ങും…!! മുകേഷ് അംബാനി കുടുബത്തിന് ആദായ നികുതി വകുപ്പിൻ്റെ നോട്ടീസ്

ന്യൂഡല്‍ഹി: രണ്ടാം മോദി സർക്കാരിൻ്റെ ഏറ്റവും പ്രത്യേകത കള്ളപ്പണത്തിനെതിരായ പോരാട്ടമാണ്. ശക്തമായ നീക്കങ്ങളാണ് ആദായ നികുതി വകുപ്പിൻ്റെയും മറ്റനേകം ഏജൻസികളും ഈ കൊള്ളയ്ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതികളായി കുടുങ്ങുന്നത് മുക്കാലും രാഷ്ട്രീയ നേതാക്കളായതിനാൽ എതിരാളികളെ നേരിടാനായി മോദി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ് എന്ന വിമർശനം പല ദിക്കിൽ നിന്നും ഉയർന്നിരുന്നു.

എന്നാൽ രാജ്യത്തെ കൊള്ളയടിക്കുന്നവരെ നേരിടുന്ന കാര്യത്തിൽ മോദി സർക്കാരിന് പക്ഷഭേതമില്ലെന്ന് കാണിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിദേശ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട്‌ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായനികുതി വകുപ്പ് നോട്ടിസയച്ചു. മോദിയുടെ സ്വന്തം നിക്ഷേപകൻ എന്നാണ് രാഷ്ട്രീയ എതിരാളികൾ മുകേഷ് അംബാനിയെ വിശേഷിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്നുമക്കള്‍ക്കുമാണ് നോട്ടീസ് അയച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റ് ഈ വര്‍ഷം മാര്‍ച്ച് 28ന് നോട്ടീസ് നല്‍കിയെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 12 ന് ഹാജരായി വിശദീകരണം നല്‍കാനായി ആദായനികുതി വകുപ്പ്‌ സിറ്റിങ് ക്രമീകരിച്ചിരുന്നു. 2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പലരാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ്.

എച്ച്.എസ്.ബി.സി ബാങ്കിന്റെ ജനീവയിലെ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിലെ നിക്ഷേപത്തിന്റെ ഗുണഭോക്താക്കള്‍ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലെന്ന്‌ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത്തരത്തില്‍ ആദായനികുതി വകുപ്പ്‌ നോട്ടീസ് അയച്ചെന്ന വിവരം റിലയന്‍സ് കമ്പനിയുടെ വക്താവ് നിഷേധിച്ചു. 2003 നവംബര്‍ അഞ്ചിനാണ് കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് തുടങ്ങിയത്. ഇതില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഹരിനാരായണ്‍ എന്റര്‍പ്രൈസസിന്റെ വിലാസം മുംബൈയിലേതാണ്.

മൂന്നുമാസത്തോളം നീണ്ട ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നല്‍കിയത്. 2004 ഫെബ്രുവരി ഒമ്പതിന് 40 കോടി ഡോളര്‍ റിലയന്‍സ് പോര്‍ട്‌സ് ആന്‍ഡ് ടെര്‍മിനല്‍സിലേക്ക് നിക്ഷേപമായി ഇവിടെ നിന്ന് എത്തി. എന്നാല്‍ ഈ നിക്ഷേപം നടത്തിയ കമ്പനിയുടെ പേര് ഓഹരിയുടമകളുടെ പട്ടികയില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ തുക ആത്യന്തികമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ഹോള്‍ഡിങ്ങ്‌സിലേക്ക് എത്തുകയും, മുകേഷ് അംബാനി കുടുംബത്തിലെ നാല് പേരാണ് ഇതിന്റെ ഗുണഭോക്താക്കളുമെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഈ കമ്പനിയിലെ ഓഹരിയുടമ സ്വകാര്യ ട്രസ്റ്റായ ഹരിനാരായണ്‍ എന്റര്‍പ്രൈസസാണ്.

Top