കമ്മ്യൂണിസ്റ്റായതിൽ ദുഖിക്കുന്നു: തീവ്രവാദികൾ കുടുക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ മക്കളെ; രമേശ് ചെന്നിത്തലയും തിരിഞ്ഞു നോക്കിയില്ല; പൊട്ടിത്തെറിച്ച് ഹാദിയയുടെ അച്ഛൻ

പൊളിറ്റിക്കൽ ഡെസ്‌ക്

വൈക്കം: കമ്മ്യൂണിസ്റ്റ് ആയതിൽ തനിക്കു അതിയായ ദുഖമുണ്ടെന്നും മതംമാറ്റത്തിനും, വിവാഹത്തിനു വിധേയയായ ഹാദിയ എന്ന അഖിലയുടെ പിതാവ്. തനിക്ക് ഒരു പ്രശ്‌നമുണ്ടായപ്പോൾ ഒരു കമ്മ്യൂണിസ്റ്റ് നേതാവോ, അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയോ തിരിഞ്ഞു നോക്കിയില്ല. തന്നെ തേടിയെത്തിയത് ബിജെപി നേതാക്കളായിരുന്നുവെന്നും അശോകൻ വ്യക്തമാക്കുന്ന.ു. മകളെ പഠനത്തിനു അയക്കാൻ പറ്റിയ സന്തോഷത്തിലും ചെറിയ ദുഃഖം അവർക്കുണ്ടായിരുന്നു. കാരണം വീട്ടിൽനിന്ന് അവൾ പോയതായിരുന്നു വേദനയ്ക്ക് കാരണം. ഇന്നലെ മംഗളത്തിന് അനുവദിച്ച അഭിമുഖത്തിൽ ഹാദിയ എന്ന പേര് ഒരിക്കലും അംഗീകരിക്കില്ലെന്നും അവൾ എന്നും തങ്ങളുടെ അഖില തന്നെയായിരിക്കുമെന്നും വിമുക്തഭടന്റെ സ്വരത്തിൽ അശോകൻ അടിവരയിട്ടു.
തന്റെ മകൾ ആരെയും പ്രണയിച്ചിട്ടില്ല. ഇവിടെയെല്ലാം നടന്നത് രഹസ്യസ്വഭാവത്തോടുകൂടിയുള്ള കരുനീക്കങ്ങളായിരുന്നു. ഇതു കോടതിയ്ക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് മകളുടെ വിവാഹം റദ്ദ് ചെയ്തത്. സേലത്ത് കോളേജിൽ പഠിക്കുമ്പോൾ ഭക്ഷണമൊന്നും പിടിക്കുന്നില്ലെന്ന് അഖില പറഞ്ഞതിനെ തുടർന്ന് കൂട്ടുകാർക്കൊപ്പം പുറത്ത് താമസിക്കാൻ തീരുമാനിച്ചു. ഇവൾക്കൊപ്പം താമസിച്ച പെരിന്തൽമണ്ണ സ്വദേശികളായ കൂട്ടുകാരികളാണ് മകളെ ഈ രീതിയിൽ എത്തിച്ചത്. ഷെഫിൻ ജാഹാനെന്ന ആളെ അഖിലയ്ക്ക് അറിയില്ലായിരുന്നു. ഇയാളുമായി ഒരു പ്രണയവുമില്ല. പക്ഷേ ആസൂത്രിത കരുനീക്കങ്ങൾ അഖിലയെ കുഴിയിൽ ചാടിച്ചു.
പഠനകാലത്ത് ആരോടും അധികം സംസാരിക്കാത്ത സ്വഭാവക്കാരിയായിരുന്നു മകൾ. പത്ത് വരെ ടി.വി പുരം ഗവൺമെന്റ് ഹൈസ്‌ക്കൂളിലും പ്ലസ്ടു പഠനം വൈക്കം ആശ്രമം സ്‌ക്കൂളിലുമായിരുന്നു. പഠനത്തിൽ ശരാശരി നിലവാരം പുലർത്തിയിരുന്ന മകൾ അധ്യാപകർക്കിടയിലും പ്രിയപ്പെട്ടവളായിരുന്നു. മകൾ പ്രശ്നം ഉണ്ടാക്കിയതിന്റെ പേരിൽ ഒരിക്കൽപോലും വിദ്യാലയമുറ്റത്ത് പോകേണ്ടി വന്നിട്ടില്ല. പിന്നെ ഇവൾ എങ്ങനെ ഇപ്പോഴത്തെ കുഴപ്പത്തിൽ ചാടിയെന്നു ചോദിച്ചാൽ അശോകന് വ്യക്തമായ മറുപടിയില്ല.
സേലത്ത് ഹോമിയോ ഡോക്ടറാകാൻ മകളെ അയച്ചതിൽ ഇപ്പോൾ അൽപം ദുഃഖമുണ്ട്. കാരണം ഇങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ തങ്ങളുടെ മകൾ എപ്പോഴും വീട്ടിലുണ്ടായിരുന്നു. താൻ കമ്മ്യൂണിസ്റ്റുകാരനായി പോയതിൽ ഇപ്പോൾ ദുഃഖിക്കുന്നു. പ്രശ്നങ്ങൾ ഇത്രയധികം ഉണ്ടായിട്ടും ഒരു കമ്മ്യൂണിസ്റ്റുകാരൻ പോലും എത്തിയില്ല. കമ്മ്യൂണിസ്റ്റുകാരുടെ മക്കളെയാണ് തീവ്രവാദ സംഘടനകൾ ലക്ഷ്യമിടുന്നത്. ഇതുതന്നെയാണ് തന്റെ മകൾക്കും സംഭവിച്ചത്.
രമേശ് ചെന്നിത്തലയോടും പരിഭവമുണ്ട്. അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് മകൾ കുഴപ്പത്തിൽപെടുന്നത്. ഒരു ചെറുവിരൽ അനക്കാൻപോലും സാധിച്ചില്ല. മുസ്ലിം സമുദായത്തെ താൻ സ്നേഹിക്കുന്നു. പക്ഷേ ഇതുപോലെയുള്ള നെറികേടുകൾ സംഭവിക്കുമ്പോൾ ഇവർക്ക് കുടപിടിക്കുന്നവരെ സമുദായം ഒറ്റപ്പെടുത്തണമെന്നും അശോകൻ പറഞ്ഞു. പഠനം പൂർത്തിയാക്കി മകൾ വീട്ടിലേക്കുതന്നെ വരുമെന്നാണ് വിശ്വാസം. പഠനത്തിനിടയിൽ മകളുടെ മനസ്സ് മാറുമെന്ന വിശ്വാസത്തിലാണ് ഈ അച്ഛനമ്മമാർ. ആളൊഴിഞ്ഞ വീട്ടിൽ ഇപ്പോഴും രണ്ടു പോലീസ് ഉദ്യോഗസ്ഥർ കാവലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top