തലകുനിച്ച് കോൺഗ്രസ് !വ്യാജ തിരിച്ചറിയൽ രേഖ കേസിൽ ഒന്നും അറിയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴി, വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ രേഖ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മൊഴി പുറത്ത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസിന് നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണം നിഷേധിച്ചു.

കേസിൽ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവർ വ്യാജ രേഖയുണ്ടായതായി അറിയില്ലെന്നും, അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്‍റെ മൊഴി. നാലു മണിക്കൂർ നീണ്ട മൊഴിയെടുപ്പിലാണ് വ്യാജ തിരിച്ചറിയർ കാർഡിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് രാഹുല്‍ വിശദീകരിച്ചത്. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ കാർഡുകള്‍ ഉപയോഗിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് റിപ്പോർട്ട് നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാലിലെ പത്തരക്കാണ് മ്യൂസിയം സ്റ്റേഷനിൽ പൊലിസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായത്. കൻറമോൻറ് അസി.കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. തെരെഞ്ഞെടുപ്പിൽ വ്യാജ കാർഡുകള്‍ ഉപയോഗിച്ചതിനെ കുറിച്ചുള്ള നിരവധി പരാതികള്‍ പൊലിസിന് ലഭിച്ചിരുന്നു. ഈ പരാതിയിൽ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രക്രിയെ കുറിച്ച് തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാത്തിലായിരുന്നു മൊഴിയെടുത്തത്. എല്ലാ ആരോപണങ്ങളും രാഹുൽ തള്ളി. കേസില്‍ സംശയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ഒളിവാണോയെന്ന കാര്യം അറിയില്ലെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.

വ്യാജ രേഖ കേസിൽ പൊലിസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതെയുള്ളൂ. അന്വേഷണം കൂറേ കൂടി മുന്നോട്ടുപോയ ശേഷം രാഹുലിനെ ചോദ്യം ചെയ്താൽ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിൻെറ ആദ്യ തീരുമാനം. അറസ്റ്റ് ചെയ്ത നാലുപേർക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്നാണ് വ്യാഴാഴ്ച നോട്ടീസ് നൽകിയത്. അതേ സമയം ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനും സൈബർ തെളിവുകള്‍ ശേഖരിക്കാനുമുളള അന്വേഷണം തുടരുന്നു. വീണ്ടും രാഹുലിൻറെ മൊഴിയെടുക്കും.. വ്യാപകമായി വ്യാജ രേഖകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഗൗരവ സ്വഭാവമുള്ള കേസിൽ സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് റിപ്പോർട്ട് നൽകി. നാലു പ്രതികള്‍ക്ക് ജാമ്യം നൽകിയ സിജെഎം കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്.

Top