ഉമ്മൻ ചാണ്ടിയെ വെട്ടി ഷാഫി പറമ്പിൽ !യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ ചൊല്ലി എ ഗ്രൂപ്പില്‍. രാഹുല്‍ മാങ്കൂട്ടത്തിൽ എ ‘ഗ്രുപ്പിനെ ചതിക്കും.ഉമ്മൻ ചാണ്ടിയുടെ തീരുമാനം മറികടന്ന് എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊരിഞ്ഞ തര്‍ക്കം.വിജയിച്ചാൽ സതീശനൊപ്പം പോകുമെന്നും ആരോപണം .

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ തീരുമാനം മറികടന്ന് ഷാഫി പറമ്പിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്തിൽ കടുത്ത പ്രതിഷേധം .യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് എ ഗ്രൂപ്പ് പ്രതിനിധിയായി രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാൻ തീരുമാനം എടുത്തത് ഷാഫി പറമ്പിൽ ഏകപക്ഷീയമായിട്ടാണ് എന്നാണ് ആരോപണം.ഉമ്മൻ ചാണ്ടിയുടെ ആഗ്രഹത്തെ മറികടന്നാണ് ഷാഫി തീരുമാനം എടുത്തതെന്നും ആരോപണം .രാഹുൽ വിജയിച്ചു കഴിഞ്ഞാൽ ഗ്രുപ്പ് മാറുമെന്നും സതീശനൊപ്പം പോകുമെന്നും പറയപ്പെടുന്നു .

യൂത്ത് കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ ജെ.എസ് അഖിൽ, കെ.എസ്.യു മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്ത് എന്നിവർക്ക് വേണ്ടി ഉമ്മൻ ചാണ്ടിയും മുതിർന്ന നേതാക്കൾ വാദിച്ചെങ്കിലും നിലവിലെ സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിന്റെ കടുംപിടിത്തമാണ് രാഹുലിന് തുണയായത്. തിങ്കളാഴ്‌ച രാത്രി എറണാകുളത്ത് ചേർന്ന ഗ്രൂപ്പ് യോഗത്തിൽ നേതാക്കൾ ചേരിതിരിഞ്ഞ് വാക്‌തർക്കത്തിൽ ഏർപ്പെട്ടു. പുലർച്ചെ മൂന്ന് മണിവരെ നീണ്ട യോഗത്തിൽ സമവായമാകാതെ വന്നതോടെ ഇന്നലെ രാവിലെ നേതൃതലയോഗം കൂടിയാണ് രാഹുലിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. അടുത്ത തവണ അഭിജിത്തിനെ പരിഗണിക്കാമെന്നാണ് ധാരണ.ഉമ്മൻചാണ്ടിയുടെ അഭിപ്രായം ചോദിക്കാതെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതിൽ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രൂപ്പിനുള്ളില്‍ നിന്നുകൊണ്ട് മറുകണ്ടം ചാടി വിജയിക്കാനുള്ള ശ്രമം ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആശയക്കുഴപ്പം ശക്തമായത്. യൂത്ത് കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിന് മേധാവിത്വമുണ്ട്. അതുകൊണ്ടുതന്നെ ഒറ്റപ്പേരിലേക്ക് സ്ഥാനാര്‍ത്ഥി എത്തിയാല്‍ വിജയം ഉറപ്പാണ്. ഇതുകണ്ടാണ് ഗ്രൂപ്പു മാനേജര്‍മാര്‍ രാഹുല്‍ മാങ്കൂട്ടത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ അതംഗീകരിക്കാന്‍ തയ്യാറല്ലെന്നാണ് ഗ്രൂപ്പിലെ പല നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിലപാട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ നിലവിലെ സംസ്ഥാന പ്രസിഡന്റിനൊപ്പം വിടി സതീശൻ വിഭാഗത്തിന്റെ പിന്തുണ രാഹുല്‍ മാങ്കൂട്ടം തേടിയെന്നാണ് എ ഗ്രൂപ്പിലെ ചില നേതാക്കള്‍ പറയുന്നത്.

എതിര്‍ വിഭാഗത്തിന്റെ പിന്തുണ തേടിയ ഇദ്ദേഹം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഗ്രൂപ്പ് വിടുമോയെന്നും നേതാക്കള്‍ ചോദിക്കുന്നു. ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനമാനങ്ങള്‍ നേടിയ ശേഷം പലരും മറു വിഭാഗത്തില്‍ ചേക്കേറിയത് ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും എതിര്‍പ്പ്. യൂത്ത് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഇപ്പോള്‍ തന്നെ മറുചേരിയിലാണെന്നും നേതാക്കള്‍ ആരോപിക്കുന്നുണ്ട്.മുൻ അനുഭവത്തില്‍ നിന്നും പാഠം പഠിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. നേരത്തെ തിരുവനന്തപുരത്തുനിന്നുള്ള ജെ എസ് അഖിലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടി അടക്കം നിർദേശിച്ചിരുന്നത്.കെ എസ് യു, എൻ എസ് യു അധ്യക്ഷ പദവികളിൽ നിന്നും മുൻപ് തഴയപ്പെട്ടതോടെ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് അഖിലിനെ പരിഗണിക്കണമെന്നാണ് എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നത്.

മികച്ച സംഘാടകനും നേതൃപാടവുമൊക്കെയുള്ള അഖിലിനെ ഒഴിവാക്കുന്നതില്‍ കടുത്ത എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. അഖില്‍ അല്ലെങ്കില്‍ കെ എസ് യു മുന്‍ അധ്യക്ഷന്‍ കെ എം അഭിജിത്തും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇവരയൊക്കെ കടത്തിവെട്ടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്നോട്ടുവച്ചത്.

ഇത് അംഗീകരിക്കില്ലെന്നു വ്യക്തമാക്കി ഒരു വിഭാഗം നേതാക്കള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മത്സരം കടുത്തതായാൽ അത് രാഹുലിൻ്റെ ജയസാധ്യതയെ തന്നെ ബാധിച്ചേക്കും. ചാനൽ ചർച്ചകളിലെ കസർത്തുകൾക്കപ്പുറം പ്രവർത്തകരുമായി ബന്ധമില്ലെന്ന ആരോപണമാണ് രാഹുൽ പ്രധാനമായും നേരിടുന്നത്.

ഐ ഗ്രൂപ്പിൽ നിന്ന് അബിൻ വർക്കിയാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വി.ഡി സതീശനുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെങ്കിലും,എ ഗ്രൂപ്പ് നോമിനിയായതിനാൽ സതീശൻ തങ്ങളെ പിന്തുണയ്‌ക്കുമെന്നാണ് ഐ ഗ്രൂപ്പ് പ്രതീക്ഷ. സുധാകരന്റെ പിന്തുണയും അവർ പ്രതീക്ഷിക്കുന്നു.. നിലവിലെ സംഘടനാ ബലമനുസരിച്ച് എ ഗ്രൂപ്പ് പ്രതിനിധിക്കാണ് കൂടുതൽ വിജയ സാദ്ധ്യത. കെ.സി വേണുഗോപാലിന്റെ നോമിനിയായി ബിനു ചുളളിയിലാകും മത്സരിക്കുക. നോമിനേഷൻ നൽകേണ്ട അവസാന തീയതി ഇന്നാണെങ്കിലും, കെ.സി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.

Top