കന്യകയായ സ്ത്രീ അടച്ചുറപ്പുള്ള കുപ്പിയെന്ന്: സര്‍വ്വകലാശാല പ്രഫസറുടെ പരാമര്‍ശം വിവാദത്തില്‍

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വ്വകലാശാല പ്രൊഫസറിന്റെ പരാമര്‍ശം വിവാദമാകുന്നു. ‘കന്യകയായ സ്ത്രീ അടച്ചുറപ്പുള്ള കുപ്പിയോ പാക്കറ്റോ പോലെയാണ് എന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിമിഷങ്ങള്‍ക്കകം തന്നെ കനക് സര്‍ക്കാര്‍ പോസ്റ്റ് റിമൂവ് ചെയ്‌തെങ്കിലും സോഷ്യല്‍മീഡിയയില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സുപ്രീംകോടതി എല്ലാവര്‍ക്കും അനുവദിച്ചിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ആ നിലപാടിനെ ന്യായീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘കന്യകത്വമുള്ള സ്ത്രീകള്‍ അടച്ചുറപ്പുള്ള കുപ്പിയോ പാക്കറ്റോ പോലെയാണ്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ അടപ്പ് പോട്ടിയ കുപ്പിവെള്ളമോ ബിസ്‌ക്കറ്റ് പൊതിയോ വാങ്ങാന്‍ നിങ്ങള്‍ തയ്യാറാവുമോ? കൂടുതല്‍ ആണ്‍കുട്ടികള്‍ക്കും കന്യകയായ ഭാര്യ മാലാഖയെ പോലെയാണ്.’ എന്നതായിരുന്നു കനക് സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ അത് തന്റെ വ്യക്തിപരമായ പോസ്റ്റ് ആണെന്നും തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ കനക് സര്‍ക്കാന്‍ കുറിച്ചു.

എന്നാല്‍ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിന്നും സര്‍വ്വകലാശാലയില്‍ നിന്നും ഉയരുന്നത്. സര്‍വ്വകലാശാല ഇതിനെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞു.

Top