ആരാചാരുടെ പ്രതിഫലം 500ല്‍ നിന്ന് രണ്ടുലക്ഷമാക്കിയതോടെ അപേക്ഷകരുടെ എണ്ണം കൂടി

തിരുവനന്തപുരം: ആരാചാരുടെ പ്രതിഫലം അഞ്ഞൂറ് രൂപയില്‍ നിന്ന് രണ്ട് ലക്ഷമാക്കി മാറ്റി. ഇതോടെ അപേക്ഷകരുടെ എണ്ണം 12 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. വധ ശിക്ഷ അടുത്തെങ്ങും ഇല്ലാത്തതിനാല്‍ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ല. ആരാച്ചാരുടെ വിവരം ജയില്‍വകുപ്പ് രഹസ്യമായി സൂക്ഷിക്കുമെങ്കിലും പ്രതിഫലം 500 രൂപയായിരുന്നപ്പോള്‍ ആരും വലിയ താല്‍പ്പര്യം കാണിച്ചിരുന്നില്ല. ഇതിനാല്‍ പുതിയ ജയില്‍ ചട്ടത്തിന്റെ ഭാഗമായാണ് പ്രതിഫലം രണ്ടുലക്ഷം രൂപയാക്കിയത്.

സംസ്ഥാനത്ത് പൂജപ്പുര, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് വധശിക്ഷ നടപ്പാക്കാനുള്ള തൂക്കുമുറിയുള്ളത്. വധശിക്ഷാമുറിയിലെ തൂക്കുമരത്തിന്റെ ലിവര്‍ വലിക്കല്‍ മാത്രമാണ് ആരാച്ചാരുടെ ജോലി. കണ്ണൂരില്‍ ഒരേസമയം രണ്ടുപേരെ തൂക്കിലേറ്റാം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1992ല്‍ റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷയാണ് കേരളത്തില്‍ അവസാനമായി നടപ്പാക്കിയത്. 15 -പേ-രെ- തലയ്ക്കടിച്ചു കൊ-ന്ന- കേസിലായിരുന്നു ശിക്ഷ. 1990ല്‍ കണ്ണൂരില്‍തന്നെ വാകേരി ബാലകൃഷ്ണന്റെ വധശിക്ഷയും നടപ്പാക്കി. വയനാട്ടില്‍ ഒരു കുടുംബത്തിലെ മുഴുവന്‍ പേരേയും കൊന്നതിനായിരുന്നു ശിക്ഷ. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1971 ല്‍ അഴകേശനെ തൂക്കിക്കൊന്നശേഷം വേറെ ശിക്ഷ നടപ്പാക്കിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലായി 22 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. ഇതില്‍ കണ്ണൂരിലുള്ള രണ്ടുപേരുടെ ശിക്ഷ താല്‍ക്കാലികമായി സുപ്രീംകോടതി തടഞ്ഞു. നേരത്തെ വധശിക്ഷ ലഭിച്ച ഗോവിന്ദച്ചാമി, ആന്റണി, രാജേഷ് എന്നിവരുടെ ശിക്ഷയും സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു. ദിവസവും സമയവും രേഖപ്പെടുത്തി ജയില്‍ സൂപ്രണ്ടിന് ‘ബ്ലാക്ക് വാറന്റ് ‘ ലഭിച്ചാലേ വധശിക്ഷ നടപ്പാക്കാനാകൂ. ശിക്ഷ വിധിച്ച കോടതിയാണ് ഈ വാറന്റ് നല്‍കേണ്ടത്. ബ്ലാക്ക് വാറന്റിന് നടപടിക്രമങ്ങള്‍ ഏറെയുണ്ട്. ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സുപ്രീംകോടതിവരെ അപ്പീല്‍ നല്‍കാം. അവിടെയും ശിക്ഷ ശരിവച്ചാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജിയും നല്‍കാം. ഇവയും തള്ളിയാലേ ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കൂ. രാജ്യത്ത് വധശിക്ഷയ്‌ക്കെതിരെ പൊതുഅഭിപ്രായം ശക്തമായതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധാപൂര്‍വമാണ് സുപ്രീംകോടതിയും രാഷ്ട്രപതിയും തീരുമാനമെടുക്കുക. മുംബൈ സ്‌ഫോടന കേസിലെ പ്രതി അജ്മല്‍ കസബിനെയാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ തൂക്കികൊന്നത്.

Top