ജലന്ധർ ബിഷപ്പിനെതിരായ പീഡനകേസിൽ പരാതിയെ കുറിച്ച് പൊലീസ് ചോദിച്ചാൽ താൻ ഒന്നും പറയില്ലന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതി കന്യാസ്ത്രി കർദിനാളിനെ അറിയിക്കുന്നതിന്റെ ശബ്ദ രേഖയാണ് ഒരു മാധ്യമം പുറത്തുവിട്ടത്. ഇതോടെ ജലന്ധർ ബിഷപ്പിനെതിരായ പീഡനകേസിൽ കർദിനാൾമാർ ജോർജ് ആലഞ്ചേരിയുടെ വാദം പൊളിയുകയാണ്. പരാതിയെ കുറിച്ച് പോലീസ് ചോദിച്ചാൽ താൻ ഒന്നും പറയില്ലന്ന് കർദ്ദിനാൾ പറയുന്നുണ്ട്. പീഡനത്തിന് ഇരയാട്ടുണ്ടെങ്കിൽ അതു ദൗർഭാഗ്യകരമാണെന്നും കർദിനാൾ കന്യാസ്ത്രീയോടു പറഞ്ഞു. ജലന്ധര്‍ബിഷപ്പിനെതിരായ പീഡന പരാതിയില്‍ അന്വേഷണ സംഘം കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മൊഴി ഇന്നലെ എടുത്തിരുന്നു. കന്യാസ്ത്രീ നേരിട്ട് പരാതി നല്കിയിട്ടില്ലെന്ന മുന്‍ നിലപാടില്‍ കര്‍ദ്ദിനാള്‍ ഉറച്ചു നിൽക്കുകയാണ് ചെയ്തത്.ഈ വാദം പൊളിയുന്നതാണ് ഇന്ന് പുറത്തു വന്നിരിക്കുന്ന ഫോൺ സംഭാഷണം.
വൈകിട്ടോടെ സിറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തിയാണ് വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേത്യത്യത്തിലുള്ള 4 അംഗ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. മൂന്നുമണിക്കൂര്‍ നീണ്ടു നിന്ന മൊഴിയെടുക്കലില്‍ കര്‍ദിനാള്‍ മുന്‍ നിലപാട് ആവർത്തിക്കുകയായിരുന്നു. തന്നെ നേരിട്ടെത്തി കണ്ട കന്യാസ്ത്രി മഠത്തിലെ ചില തര്‍ക്കങ്ങളും മറ്റ് വിഷയങ്ങളും ആണ് സംസാരിച്ചത്. പീഡനം സംബന്ധിച്ച യാതൊരു വിധ പരാതിയുo തന്നോട് പറഞ്ഞില്ലെന്നും ആണ് അന്വേഷണ സംഘത്തിന് മുന്‍പാകെ ഇന്നലെ മൊഴി നൽകിയത്.