ബിഷപ്പിന് വേണ്ടി ഹാജാകുന്നത് ദിലീപിന് ഹാജരായ അതേ അഡ്വക്കേറ്റ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാജരാവുന്നത് അഡ്വ. ബി രാമന്‍പിള്ള. കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനായി ഹാജരായതും ഇതേ അഡ്വക്കേറ്റ് തന്നെയായിരുന്നു.അതേസമയം,ഫ്രാങ്കോയെ ഇന്ന് രാവിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു രാത്രി കഴിഞ്ഞ ശേഷമാണ് പൊലീസ് ക്ലബിലെത്തിച്ചത്. ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ കടുത്ത പ്രതിഷേധമാണ് ബിഷപ്പിനെതിരെ ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ബിഷപ്പിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top