ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ പോലീസ് നടപടി ഇഴഞ്ഞ് നീങ്ങുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന അഭിപ്രായവുമായി കന്യാസ്ത്രീയുടെ കുടുംബം രംഗത്ത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കാര്യമായി ശ്രമിച്ചിട്ടും അറസ്റ്റിന് അനുവാദം നല്‍കാത്തതിനാലാണ് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബിഷപ്പിനായി ഇടപെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കേസ് ഇല്ലാതാക്കാന്‍ ബിഷപ്പനുകൂലികളായ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുടുംബക്കാര്‍ പറയുന്നു.
ഇത്രയേറെ തെളിവുണ്ടായിട്ടും എന്തുകൊണ്ടാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാത്തത്. വൈക്കം എസ്പി കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയട്ടെ. എല്ലാ തെളിവുകളുമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതാണ്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്നും ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയുടെ സഹോദരന്‍ ചോദിക്കുന്നു.
കേസിലെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും അറസ്റ്റ് സംബന്ധിച്ച തീരുമാനം ആകാത്തതിനു പിന്നാലെയാണ് കന്യാസ്ത്രീയുടെ സഹോദരന്റെ പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥനില്‍ വിശ്വാസമുണ്ടെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരിലും സര്‍ക്കാരിലും വിശ്വാസമില്ല. കേസിലെ തുടര്‍ നടപടികളില്‍ താമസമുണ്ടായാല്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും പോലീസിന് കൈമാറിയ കൂടുതല്‍ തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.
കേസ് ഇല്ലാതാക്കാനായി ബിഷപ്പിന്റെ അടുപ്പക്കാരായ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. മൊഴിയെടുക്കാന്‍ ജലന്ധറിലെത്തിയ അന്വേഷണ സംഘത്തെ നിയന്ത്രിച്ചതും മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതും ഇവരാണ്. സഹോദരിക്കെതിരെ നടന്ന കൊലപാതക ശ്രമത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. തങ്ങള്‍ നല്‍കിയ പരാതി വത്തിക്കാനിലെത്തിയെന്ന് വിശ്വസിക്കുന്നില്ല. സഭാതലത്തിലും ഒരു നടപടികളും പുരോഗമിക്കുന്നില്ലന്നും കന്യാസ്ത്രീയുടെ സഹോദരന്‍ വ്യക്തമാക്കി.