പെരുന്നാള്‍ പ്രമാണിച്ച് കല്ലേറ് കേസിലെ 634പ്രതികളെ വെറുതെവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

stone-pelters

ദില്ലി: കല്ലേറ് കേസിലെ 634പ്രതികള്‍ക്കും പെരുന്നാള്‍ ആഘോഷിക്കാം. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് കല്ലേറ് കേസിലെ പ്രതികളെ വെറുതെവിടാന്‍ ജമ്മു കാശ്മീര്‍ സര്‍ക്കാറിന്റെ ഉത്തരവ്.

104 സംഭവങ്ങളിലായി കല്ലേറ് നടത്തിയതിന് പിടിയിലായ 634 യുവാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് മാപ്പ് നല്‍കാനുളള തീരുമാനം പരിഗണിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിജിപി, ജയില്‍ ഡയറക്ടര്‍, ആഭ്യന്തരവകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്ന കമ്മറ്റിയാണ് പ്രതികളുടെ കേസ് പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.

Top