കിടക്ക പങ്കിട്ടത് 341 സ്ത്രീകള്‍ക്കൊപ്പം!!! 50 പേരുമായി വിവാഹശേഷം; ബാസ്‌കറ്റ് ബോള്‍ താരത്തിന്റെ വെളിപ്പെടുത്തലില്‍ ഭാര്യ ചാനലില്‍ നിന്നും ഇറങ്ങിപ്പോയി

ധാരാളം ആരാധകരെ സൃഷ്ടിക്കുന്നവരാണ് സ്‌പോര്‍ട്‌സ് താരങ്ങള്‍. പുരുഷ താരങ്ങള്‍ക്ക് ആരാധികമാരുടെ സ്‌നേഹപരിലാളനകള്‍ ലഭിക്കുകയും ചെയ്യും എന്നാല്‍ താന്‍ 341 സ്ത്രീകള്‍ക്കൊപ്പം കിടക്കപങ്കിട്ടിട്ടുണ്ടെന്നും ഇതില്‍ അമ്പതോളം പേരുമായി ബന്ധപ്പെട്ടത് വിവാഹഹശേഷമാണെന്നുമുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പ്രമുഖ ബാസ്‌കറ്റ്ബോള്‍ താരം ജെയ്സണ്‍ മാക്സിയേല്‍.

ഒരു ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു വിവാദ വെളിപ്പെടുത്തല്‍. സന്തുഷ്ട കുടുംബത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനാണ് മുന്‍ ബാസ്‌കറ്റ്ബോള്‍ താരം ജെയ്സണ്‍ മാക്സിയേലും ഭാര്യ ബ്രാന്‍ഡിയും ടെലിവിഷന്‍ പരിപാടിക്കെത്തിയത്. എന്നാല്‍, അഭിമുഖത്തിനിടെ ഭര്‍ത്താവ് പറഞ്ഞ കാര്യങ്ങള്‍ കേട്ട് തല മരവിച്ചുപോയ ബ്രാന്‍ഡി തെറിപറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓപ്പറ വിന്‍ഫ്രെ നെറ്റ്വര്‍ക്ക് ചാനലിലെ ഇയാന്‍ല വന്‍സന്റിന്റെ ടോക്ക് ഷോയില്‍ പങ്കെടുക്കാനാണ് എന്‍ബിഎ ടീം ഡിട്രോയി പിസ്റ്റണ്‍സിന്റെ താരമായിരുന്ന ജെയ്സണും ഭാര്യയും എത്തിയത്. സംസാരത്തിനിടെയായിരുന്നു ജെയ്സണിന്റെ കുറ്റസമ്മതം. ഒമ്പതുവര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചശേഷം 2010-ലാണ് ജെയ്സണും ബ്രാന്‍ഡിയും വിവാഹിതരായത്. ഇക്കാലമത്രയും ഭാര്യയറിയാതെ താന്‍ മറ്റു സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് ജെയ്സണ്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ഇയാന്‍ല: ഫിക്സ് മൈ ലൈഫ് എന്ന പരിപാടിക്കിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ജെയ്സണിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ തനിക്ക് അറിയാമായിരുന്നെങ്കിലും അതിത്രത്തോളം വരുമെന്ന ധാരണയുണ്ടായിരുന്നില്ലെന്ന് ബ്രാന്‍ഡി തുറന്നുപറഞ്ഞു. എട്ടോളം പേരുമായുള്ള ബന്ധമാണ് ഇതുവരെ അറിഞ്ഞിരുന്നത്. അതുതന്നെ തനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നുവെന്ന് കണ്ണീര്‍ തുടച്ചുകൊണ്ട് ബ്രാന്‍ഡി പറഞ്ഞു.

ഹൈസ്‌കൂള്‍കാലം മുതല്‍ക്ക് പ്രണയിച്ചവരാണ് ജയ്സണും ബ്രാന്‍ഡിയും. എന്നാല്‍, ഇതിനിടെയും തന്നെ വഞ്ചിച്ച് ജെയ്സണ്‍ ഇത്രയധികം പേരെ തേടിപ്പോയെന്നത് താങ്ങാനാവുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ബ്രാന്‍ഡി ഷോയില്‍നിന്ന് ഇറങ്ങിപ്പോയത്. ബ്രാന്‍ഡിയെ തടയാന്‍ ഇയാന്‍ല ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍, അഭിമുഖം തീരുന്നതുവരെ ജെയ്സണ്‍ ശാന്തനായി സീറ്റിലിരുന്നു.

ഇത്രയേറെ സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് ജെയ്സണ്‍ പറഞ്ഞു. താനൊരു ലൈംഗികരോഗിയാണോയെന്ന കാര്യം പലവട്ടം പരിശോധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാരൊന്നും അതംഗീകരിച്ചിട്ടില്ലെന്നും ജെയ്സണ്‍ പറയുന്നു. ജെയ്സണും ബ്രാന്‍ഡിയും തമ്മില്‍ ദാമ്പത്യത്തില്‍ അടുത്തകാലത്ത് ഏറെ സ്വരച്ചേര്‍ച്ചയില്ലായ്മ പ്രകടമായിരുന്നു. ജെയ്സണിന്റെ മദ്യപാനമാണ് അതിന് പിന്നിലെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ സംഭവത്തോടെ ഇവരുടെ ബന്ധം കൂടുതല്‍ വഷളായേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Top