ചെന്നൈ: ജയലളിതയെ ശ്രദ്ധിക്കുന്നവര്‍ക്കറിയാം അവരെപ്പോഴും പച്ച നിറത്തിന്റെ വലയത്തിലായിരിക്കും.
പ്രധാനപ്പെട്ട ഏത് അവസരത്തിലും പച്ച നിറത്തിലുള്ള സാരി ധരിക്കാന്‍ ജയലളിത പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജീവിതത്തിലെ പല നിര്‍ണ്ണായദിവസങ്ങളും അവര്‍ ഈ നിറത്തില്‍ പുറംലോകത്ത് എത്തി. മരണയാത്രയിലും ജയലളിത ധരിച്ചത് പച്ച നിറത്തിലുള്ള സാരിയായിരുന്നു.
ഈ നിറത്തോടുള്ള ഇഷ്ടം കൊണ്ടു മാത്രമല്ല ജയ സ്ഥിരമായി ഇത് ഉപയോഗിച്ചിരുന്നത്. മറിച്ചു പച്ചനിറം ഉപയോഗിക്കുന്ന അവസരങ്ങളില്ലൊം വിജയം അവര്‍ക്കാപ്പം ആയിരിക്കും എന്നായിരുന്നത്രെ ജയയുടെ വിശ്വാസം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി കേള്‍ക്കാന്‍ എത്തിയപ്പോള്‍ മാത്രമാണ് ഈ വിശ്വാസത്തിന് വിരുദ്ധമായി സംഭവിച്ചത്. പച്ച നിറം ധരിച്ചപ്പോഴൊക്കെ വിജയം അവര്‍ക്കൊപ്പമായിരുന്നു.
23 വര്‍ഷമായി ഇവര്‍ സ്ഥിരമായി ഈ നിറം ഉപയോഗിച്ചിരുന്നു. ആറ് തവണ മുഖ്യമന്ത്രിയായിരുന്നപ്പോഴും സത്യപ്രതിഞ്ജ ചടങ്ങിനു പച്ച നിറമുള്ള സാരിയാണ് ധരിച്ചിരുന്നത്. അവര്‍ക്ക് എതിരായി നിലനിന്നിരുന്ന അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി കേള്‍ക്കാന്‍ എത്തിയപ്പോഴും ഉപയോഗിച്ചിരുന്നത് ഇതേ നിറം തന്നെ. മാത്രമല്ല എഴുതുവാന്‍ ജയ ഉപയോഗിച്ചിരുന്നത് പച്ച നിറത്തിലുള്ള പേനയാണ് .
കുറച്ചുവര്‍ഷമായി ജയ പച്ചക്കല്‍ മോതിരവും ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ മരണയാത്രയില്‍ ജയയെ ധരിപ്പിച്ചിരുന്നത് പച്ച നിറത്തില്‍ ചുവന്ന ബോഡറുകള്‍ ഉള്ള സാരിയായിരുന്നു.