ജയലളിത മരിച്ചെന്ന് തമിഴ് ചാനലുകൾ; എവിടെയും നിലവിളിയും കലാപവും;അമ്മയുടെ മരണവാർത്തയറിഞ്ഞ് തമിഴ് നാട് കത്തുന്നു

ചെന്നൈ: ഒടുവിൽ തമിഴ് മക്കൾ കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത പുറത്ത് വന്നു….?തമിഴ്‌നാടു മുഖ്യമന്ത്രി ജെ ജയലളിത മരിച്ചതായി അഭ്യൂഹങ്ങൾ വ്യാപകമാകുന്നു. മരിച്ചതായി തമിഴ് ചാനലുകളും ചാനലുകളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങളും വാർത്തകൾ പുറത്ത് വിട്ടു. അതേ സമയം വാർത്തകൾ തെറ്റാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

ഏഴുമണിയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണു സൂചന. ജയലളിത അന്തരിച്ചുവെന്നു തമിഴ് ചാനലുകൾ വാർത്ത ബ്രേക്ക് ചെയ്‌തോടെ തമിഴ്‌നാട്ടിലെങ്ങും അക്രമം പൊട്ടിപ്പുറപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടം ബാരിക്കേഡുകൾ തല്ലിത്തകർത്ത് ആശുപത്രിയിലേക്കു പ്രവേശിക്കാൻ ശ്രമം നടത്തുകയാണ്. അതിനിടെ, വാർത്ത നിഷേധിച്ച് ആശുപത്രി അധികൃതരും രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യൻ എക്‌സ്പ്രസും ജയലളിത മരിച്ചതായി ചാനലുകളെ ഉദ്ധരിച്ചു വാർത്ത നൽകിയിട്ടുണ്ട്. വാർത്തകൾ ഇത്തരത്തിൽ പ്രചരിച്ചതോടെ അക്രമം നിയന്ത്രിക്കാവുന്നതിനും അപ്പുറത്തേക്കു പോകുകയാണ്. തമിഴ് ചാനലുകൾ വാർത്ത ബ്രേക്ക് ചെയ്തു. എഐഎഡിഎംകെ ആസ്ഥാനത്തു കൊടി താഴ്ത്തിക്കെട്ടിയതും ജയയുടെ മരണത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു. തമിഴ്‌നാടു മുഴുവൻ അക്രമം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. മാദ്ധ്യമപ്രവർത്തകർക്കു നേരെയും ആക്രമണമുണ്ടായിരുന്നു. ആശുപത്രി ബാരിക്കേഡുകൾ തല്ലിത്തകർത്താണു ജനങ്ങൾ ആക്രമണം നടന്നത്.മിഴ് ചാനലുകളിൽ ഒന്നാണ് ആദ്യം വാർത്ത ഫ്‌ളാഷ് ചെയ്തത്. തുടർന്നു മറ്റു ചാനലുകളും വാർത്ത സ്ഥിരീകരിക്കുന്ന വിധത്തിൽ റിപ്പോർട്ടു ചെയ്തു. തുടർന്നാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. അതിനിടെ, മരണവാർത്ത നിഷേധിച്ചു ജയ ടിവിയും ആശുപത്രി അധികൃതരും രംഗത്തെത്തി. വാർത്ത പിൻവലിക്കണമെന്നും അപ്പോളോ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ തമിഴ് ചാനലുകളും വാർത്ത പിൻവലിച്ചു. പുതിയ തലമുറ, സൺ, കലൈജ്ഞർ എന്നിവയാണ് ജയലളിത മരിച്ചതായി വാർത്ത കൊടുത്തത്. തുടർന്നു കടകൾ അടയ്ക്കുകയും ജനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്തു. ചാനലുകളിലെ വാർത്ത കണ്ടാണു ജനങ്ങൾ അക്രമാസക്തരായി രംഗത്തിറങ്ങിയത്.

ജീവൻ നിലനിർത്താനുള്ള ശ്രമം തുടരുകയാണു തങ്ങളെന്നു വാർത്താക്കുറിപ്പിൽ അപ്പോളോ ആശുപത്രി അറിയിച്ചു. അതിനിടെ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അപ്പോളോ ആശുപത്രിയിൽ എത്തിയെന്ന വിവരവും പുറത്തുവരുന്നു. നേരത്തെ താഴ്ത്തിക്കെട്ടിയ പതാക എഐഎഡിഎംകെ ഓഫീസിൽ പിന്നീട് ഉയർത്തിക്കെട്ടുകയും ചെയ്തു.

 

Top