തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട്ടുള്ള എസ്റ്റേറ്റില്‍ മോഷണത്തിനിടെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ രണ്ടാം പ്രതിയായ കെ വി സയന് കേരളത്തില്‍ വച്ചു വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. സയനാണ് അന്നു നടന്നത് എന്താണെന്ന് വെളിപ്പെടുത്തിയത്.
കേസില്‍ താന്‍ പിടിക്കപ്പെടുമെന്നു ഭയന്നിരുന്നതായി സയന്‍ പോലീസിനു മൊഴി നല്‍കി. പോലീസ് തന്നെ ഉടന്‍ അറസ്റ്റ് ചെയ്തേക്കാമെന്ന ഭയത്തെ തുടര്‍ന്ന് ഭാര്യയെയും മകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് അന്നു ശ്രമിച്ചതെന്നും അയാള്‍ പറഞ്ഞു. സയന്‍ ഓടിച്ച വാഹനം അപകടത്തില്‍ പെട്ട് ഭാര്യ വിനുപ്രിയയും മകള്‍ നീതുവും അന്നു മരിച്ചിരുന്നു. കാഴ്ചപ്പറമ്പില്‍ വച്ച് സയന്റെ കാര്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ഇടിച്ചാണ് അപടകടമുണ്ടായത്.
കേരളത്തില്‍ വച്ച് അന്നുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റ സയന്‍ ഇപ്പോള്‍ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവിടെ വച്ചാണ് പാലക്കാട് സൗത്ത് പോലീസ് പ്രതിയുടെ മൊഴി രേഖപ്പെടുത്തിയത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് താന്‍ അന്നു പഴനി വഴി കേരളത്തിലേക്കു വന്നതെന്നു സയന്‍ മൊഴി നല്‍കി. വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയെന്നും ഇതാണ് അപകടത്തിനു കാരണമെന്നും ഇയാള്‍ പറയുന്നു.
സയന്റെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സയന്റെ മൊഴിയോടെ ആ ദുരൂഹത നീങ്ങിയിരിക്കുകയാണ്. നേരത്തേ കേസിലെ ഒന്നാം പ്രതിയായ കനകരാജ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. അതിനു പിന്നാലെ സയനും അപകടത്തില്‍ പെട്ടതോടെയാണ് ദുരൂഹത വര്‍ധിച്ചത്.
കേസുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ എംഎല്‍ എ അരുക്കുട്ടിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ കനകരാജ് നേരത്തേ അരുക്കുട്ടിയുടെ ്രൈഡവറായിരുന്നു. കനകരാജിന്റോ ഫോണില്‍ അരുക്കുട്ടിയെ വിളിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യല്‍.