ചെന്നൈ: ജയലളിതയുടെ ഭൗതികശരീരം മറവുചെയ്തതിനു പിന്നില്‍ തോഴി ശശികലയെന്നു സൂചന.ജയലളിത അയ്യങ്കാര്‍ സമുദായാംഗമാണ്. അയ്യങ്കാര്‍ സമുദായത്തിന്റെ വിശ്വാസപ്രകാരം മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്യുന്നത്.തിങ്കളാഴ്ച രാത്രിയില്‍ മൃതദേഹം മറവുചെയ്യണോ ദഹിപ്പിക്കണോ എന്നതിനെ കുറിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. പിന്നീട് മറവു ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ദേഹം മറവുചെയ്യാനുള്ള തീരുമാനത്തിനു പിന്നില്‍ ശശികലയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന.പെരിയാര്‍, അണ്ണാദുരൈ, എം.ജി.ആര്‍ എന്നിവരെയെല്ലാം മറവുചെയ്യുകയായിരുന്നു എന്ന കാരണമാണ് ജയലളിതയുടെ ഭൗതികശരീരം മറവുചെയ്യുന്നതിനു പറഞ്ഞത്.ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകള്‍ ദീപയ്ക്ക് പ്രാധാന്യം ലഭിക്കാതിരിക്കാനാണ് മൃതദേഹം മറവുചെയ്തതെന്നാണ് വിവരം. ദഹിപ്പിച്ചാല്‍ മതാചാര പ്രകാരം ദീപയാണ് കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്.
അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ജയലളിതയെ കാണാന്‍ ദീപ എത്തിയെങ്കിലും അനുവദിച്ചിരുന്നില്ല.ശശികലയും ജയയുടെ സഹോദരന്റെ പുത്രന്‍ ദീപക്കും ചേര്‍ന്നാണ് മരണാന്തര കര്‍മ്മങ്ങള്‍ ചെയ്തത്.ജയലളിതയുടെ ദത്തുപുത്രന്‍ വി. എന്‍. സുധാകര്‍ സംസ്‌കാരച്ചടങ്ങിനെത്തിയെങ്കിലും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിച്ചില്ല.