ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി നടന്‍ അജിത്ത് എത്തുമെന്നു സൂചന. അജിത്തിനെ തന്റെ പിന്‍ഗാമിയായി ജയലളിത കണ്ടിരുന്നെന്നാണ് വിവരം.അജിത്ത് ഷൂട്ടിംഗ് വെട്ടിച്ചുരുക്കി ചെന്നൈയില്‍ എത്തിയത് അഭ്യൂഹങ്ങള്‍ കൂട്ടിയിട്ടുണ്ട്. സിരുത്തൈ ശിവയുടെ പുതിയ ചിത്രത്തിന്റെ ബള്‍ഗേറിയയിലെ ലൊക്കേഷനില്‍ നിന്നാണ് തിരക്കിട്ട് അജിത്ത് ചെന്നൈയില്‍ എത്തിയത്.
അജിത്തും ഭാര്യയും മറീന ബിച്ചില്‍ ജയലളിതയെ അടക്കം ചെയ്തിടത്തെത്തി അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു.സെപ്തംബര്‍ 22 ന് ജയലളിതയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യമെത്തി തലൈവിയെ കണ്ടത് അജിത്താണ്. ജയലളിതയ്ക്ക് താന്‍ മകനെപ്പോലെയാണെന്ന് അജിത്ത് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ജയലളിതയുടെ നിര്യാണത്തിനു ശേഷം എഐഡിഎംകെയെ ആരുനയിക്കുമെന്ന ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ജയയുടെ മരണശേഷം മുഖ്യമന്ത്രിയായി അധികാരമേറ്റ പനീര്‍ശെല്‍വത്തിന് ജയലളിതയുടെ പകരക്കാരനാവാന്‍ കഴിയില്ലെന്ന് ഉറപ്പാണ്.
മാത്രമല്ല, താരങ്ങള്‍ അരങ്ങുവാഴുന്ന തമിഴ് രാഷ്ട്രീയത്തില്‍ ജയലളിതയുടെ നിഴല്‍ മാത്രമായിരുന്ന പനീര്‍ശെല്‍വത്തിന് കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല.
തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത്.
ബള്‍ഗേറിയയില്‍ നടന്നിരുന്ന ഷൂട്ടിങ് വെട്ടിച്ചുരുക്കിയാണ് ചെന്നൈയിലെത്തിയത്. ഭാര്യ ശാലിനിക്കൊപ്പം മറീന ബീച്ചില്‍ ജയയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് എത്തി അജിത്ത് അന്ത്യോപചാരം അര്‍പ്പിച്ചു. ബള്‍ഗേറിയയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ജയലളിത മരിച്ച വാര്‍ത്ത അറിയുന്നത്.
അജിത്തിന്റെ പെട്ടെന്നുള്ള വരവ് പിന്‍ഗാമിയെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കി.സെപ്തംബര്‍ 22 ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യം അവിടെ സന്ദര്‍ശിച്ചത് തല’ അജിത്തായിരുന്നു. അതേസമയം, ജയയുടെ പിന്‍ഗാമിയായി തോഴി ശശികലയുടെ പേരും ഉയര്‍ന്നു വരുന്നുണ്ട്.