തമിഴിലേക്ക് നസ്രിയ ഉടനില്ല; അജിത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ വ്യാജം

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറിനിന്ന നസ്രിയ മലയാളത്തിലേക്ക് അഞ്ജലി മേനോന്‍ ചിത്രമായ ‘കൂടെ’യിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് അമല്‍ നീരദിനൊപ്പം ‘വരത്തന്‍’ നിര്‍മ്മിച്ചും സിനിമാലോകത്ത് സജീവമായി. അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രിയ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് നസ്രിയയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തത്കാലം നസ്രിയ തമിഴിലേക്കില്ലെന്ന് ഇതോടെ ഉറപ്പായി.

നാലു വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ ഇപ്പോള്‍ മലയാളത്തില്‍ സജീവമാകുകയാണ്. ക്യൂട്ട് താരമെന്ന് അറിയപ്പെടുന്ന നസ്രിയ മലയാളത്തില്‍ വീണ്ടും ചുവടുറപ്പിച്ചതിന് ശേഷം മറ്റ് ഭാഷകളിലേക്ക് കടക്കാനാകും വിചാരിക്കുന്നത് എന്ന് ആരാധകര്‍ പറയുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിന്റെ ട്രാന്‍സിലും നസ്രിയ നായികയായെത്തുന്നുണ്ട്.

Latest
Widgets Magazine