പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു; അഞ്ജലി ചേച്ചി സിനിമയിലെ എല്ലാവരെയും ചേര്‍ത്ത് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി; നസ്രിയ

അഞ്ജലി മേനോന്‍ ഒരുക്കുന്ന കൂടെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ് നസ്രിയ. അഞ്ജലി സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സായിരുന്നു നസ്രിയ അവസാനമായി അഭിനയിച്ചത്. പിന്നീട് ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. കൂടെ സിനിമയില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. പൃഥ്വിക്കൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നെന്നും അത് മാറ്റിയത് അഞ്ജലി മേനോന്‍ ആണെന്നും നസ്രിയ പറയുകയുണ്ടായി.

നസ്രിയയുടെ വാക്കുകള്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടെ സിനിമയില്‍ പൃഥ്വിരാജ് എന്റെ സഹോദരനായാണ് അഭിനയിക്കുന്നത്. ഷൂട്ടിന് വരുന്നതിന് മുമ്പേ അഞ്ജലി ചേച്ചിയോട് എപ്പോഴും പറയുമായിരുന്നു, ‘എങ്ങനെയാകുമോ എന്തോ?’. കാരണം എനിക്ക് ഒരുപരിചയവുമില്ലാത്ത നടനാണ് പൃഥ്വിരാജ്. അങ്ങനെയാകുമ്പോള്‍ സിനിമയില്‍ എങ്ങനെയായിരിക്കും എന്ന ടെന്‍ഷന്‍. കാരണം സിനിമയില്‍ ഞങ്ങള്‍ അത്ര ഇടപഴകിയാണ് അഭിനയിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. കാരണം അതില്‍ അഭിനയിക്കുന്നവരെല്ലാം എനിക്ക് അറിയാവുന്നരായിരുന്നു. ഇത് ശരിക്കും പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന അതേ അവസ്ഥ. ഇക്കാര്യം ഞാന്‍ അഞ്ജലി ചേച്ചിയോട് പറഞ്ഞുകൊണ്ടേ ഇരുന്നു.

അങ്ങനെ അഞ്ജലി ചേച്ചി എന്നെയും പൃഥ്വിയെയും മറ്റുള്ളവരെയും ചേര്‍ത്ത് വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. എല്ലാവരുടെയും ഉള്ളിലുള്ള ഭയം മാറാനും പരസ്പരം പരിചയപ്പെടാനുമുള്ള ഗ്രൂപ്പ് ആണ് ഇതെന്ന് അഞ്ജലി ചേച്ചി മെസേജ് അയച്ചു. അങ്ങനെ ഞങ്ങള്‍ പരിചയമായി. എനിക്ക് ശരിക്കും ചേട്ടനെപ്പോലെയാണ് ഇപ്പോള്‍ പൃഥ്വിരാജ്. അടുത്ത് പരിചയപ്പെട്ടപ്പോള്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ വ്യക്തി ആയിരുന്നു പൃഥ്വി. മുന്‍പ് ഞാന്‍ കരുതിയിരുന്നത് അദ്ദേഹം എല്ലാത്തിനെയും പറ്റി ഉറച്ച നിലപാടുകളുള്ള കണിശക്കാരനായ ഒരു അഭിനേതാവ് ആണ് എന്നാണ്. പക്ഷെ യഥാര്‍ഥ ജീവിതത്തില്‍ പൃഥ്വി വളരെ നിഷ്‌കളങ്കനായ തികച്ചും സാധാരണക്കാരനായ ഒരാളാണ്. അദ്ദേഹത്തിന്റെ ഈ സ്വഭാവ സവിശേഷത അടുത്തറിയാന്‍ സാധിച്ചത് വളരെ സന്തോഷകരം. പൃഥ്വിയുടെ ഈ ആര്‍ദ്രമായ സ്വഭാവം ആണ് കൂടെ സിനിമയിലെ ജോഷ്വയ്ക്കും.

Top