സിനിമയില്‍ മാസ് ജീവിതത്തില്‍ കൊലമാസ്; തല അജിത്തിന്റെ മകനുമൊത്തൊള്ള ചിത്രങ്ങള്‍ വൈറലാകുന്നു

ആരാധകരുടെ തല സിനിമയില്‍ മാസാണ്. എന്നാല്‍ ജീവിതത്തില്‍ കൊലമാസാണ്. അതെ തല അജിത്തിനെക്കുറിച്ചാണ് പറയുന്നത്. സിംപ്ലിസിറ്റി കൊണ്ട് ആരാധക ഹൃദയം കവരുന്ന നടനാണ് അജിത്ത്. ഇ്‌പ്പോഴിതാ തന്റെ മകന്റെ സ്‌കൂളില്‍ ഒരു സാധാരണ രക്ഷിതാവായി പ്രത്യക്ഷപ്പെട്ട് വീണ്ട് മാസ് ആയിരിക്കുകയാണ് താരം. ആരാധക ലക്ഷങ്ങള്‍ സ്‌നേഹിക്കുന്ന തമിഴിലെ നമ്പര്‍ വണ്‍ നടന്മാരിലൊരാളാണ് സ്‌കൂളില്‍ ഒരു സാധാരണക്കാരനെപ്പോലെ നിന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അജിത്തിന്റെ മകന്‍ അദ്വിക് സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. മകന്റെ പരിപാടികള്‍ കണ്ട് മറ്റു രക്ഷിതാക്കളുടെ ഇടയില്‍ അജിത് നില്‍ക്കുന്നതും കാണാം. ഒടുവില്‍ മല്‍സരങ്ങളില്‍ പങ്കെടുത്ത തളര്‍ന്ന മകനെ തോളില്‍ എടുത്ത് അജിത് നടന്നു നീങ്ങുന്ന ചിത്രം ആരാധകരുടെ മനം കവര്‍ന്നിട്ടുണ്ട്.

ചിത്രങ്ങളില്‍ പുതിയ ലുക്കിലാണ് അജിത്തുളളത്. സാള്‍ട്ട് ആന്റ് പെപ്പറില്‍നിന്നും മാറി അജിത് മുടി കളര്‍ ചെയ്തിട്ടുണ്ട്. തന്റെ പുതിയ ചിത്രമായ ‘വിസ്വാസം’ ലുക്കാണ് ഇതെന്നാണ് സംസാരം. പുതിയ ലുക്ക് എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ലുക്ക് അടിപൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്നലെയായിരുന്നു ‘വിസ്വാസം’ ചിത്രത്തിന്റെ പൂജ. ‘വിവേകം’ ആയിരുന്നു അജിത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Latest
Widgets Magazine